വോളിബോൾ പ്രേമത്തിന്റെ പര്യായം; 15 താരങ്ങളെ ദേശിയ ടീമിലെത്തിച്ച മൂലാട് ബ്രദേഴ്സ്

Brothers-Moolad-Court
SHARE

കേരളത്തിലെ മികച്ച സ്പോർട്സ്  ക്ലബിന് സാന്റാ മോണിക്ക ഹോളിഡേയ്‌സിന്റെ സഹകരണത്തോടെ മലയാള മനോരമ നൽകുന്ന പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്തിന്റെ ആവേശത്തിലാണ് കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ ബ്രദേഴ്സ് മൂലാട്‌ ക്ലബ് .വോളിബോളിനൊപ്പം കബഡിയിലും അമ്പൈത്തിലും  ബ്രദേഴ്സ് മൂലാടിലെ താരങ്ങൾ നേട്ടങ്ങൾ സ്വന്തമാക്കി .

വോളിയെ ജീവനുതുല്യം സ്നേഹിക്കുന്നവരുടെ നാട്ടിൽ വോളിബോൾ പ്രേമത്തിന്റെ പര്യായമാണു ബ്രദേഴ്സ് മൂലാട്. ടീം രൂപീകരിച്ച 1983 മുതൽ സഹോദരങ്ങളാണു കളത്തിലിറങ്ങുന്നവരിലേറെയും. അങ്ങനെ മൂലാട് ബ്രദേർസ് എന്ന പേരുവന്നു . ഇപ്പോഴത്തെ കോർട്ടിൽനിന്നു നോക്കിയാൽ ദേശീയതാരം സി.കെ.രതീഷിന്റെ വീട് കാണാം. പ്രൊ വോളി ലീഗിൽ കാലിക്കറ്റ് ഹീറോസിന്റെ താരമാണു രതീഷ്. 

രാവിലെയും വൈകിട്ടും ഇപ്പോൾ കോർട്ട് സജീവം.  15 താരങ്ങൾ  ഇതിനോടകം മൂലാട് ബ്രദേഴ്സിൽനിന്നു ദേശിയ ടീമിലെത്തി . ഇത്തവണ വനിതകൾ ദേശീയ കിരീടമുയർത്തിയപ്പോൾ എസ്.രേഖയിലൂടെ മൂലാട് കേരള ടീമിൽ ഇടംപിടിച്ചു. ലോക മിലിട്ടറി ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ വോളി ടീമിലെ അംഗമായിരുന്നു മൂലാട് ബ്രദേഴ്സിന്റെ മുൻതാരം പി.പി.ശരത്.

MORE IN SPORTS
SHOW MORE