തുടർച്ചയായ മൂന്നാം വിജയം; കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സെമിയിൽ

provolley
SHARE

തുടർച്ചയായ മൂന്നാം വിജയത്തോടെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് പ്രോ വോളി ലീഗിൻറെ സെമിയിൽ. മൂന്നാം മൽസരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെയാണ് ബ്ലൂ സ്പൈക്കേഴ്സ് തകർത്തത്. സ്പൈക്കേഴ്സിൻറെ ഡേവിഡ് ലീയാണ് കളിയിലെ താരം.

പ്രോ വോളിയിൽ കൊച്ചിക്കരുത്തിനു ഇരട്ടി മധുരമുള്ള വിജയം. ഹൈദരാബാദ് ബ്ലാക് ഹോക്സിനെ രണ്ടിനെതിരെ മൂന്നു സെറ്റിനാണ് കൊച്ചി തോൽപിച്ചത്. കൊച്ചിത്താരങ്ങൾ താളം കണ്ടെത്താൻ വിഷമിച്ച ആദ്യ സെറ്റിൽ മാത്രമാണ് ഹൈദരാബാദിന് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ആദ്യ സെറ്റ് 15 -12ന് സ്വന്തമാക്കിയെങ്കിലും പിന്നെ ഹൈദരാബാദിന് കൊച്ചിയുടെ കളി മികവിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഓൾ റൌണ്ട് മികവോടെ ഡേവിഡ് ലീയും തകർപ്പൻ സ്മാഷുകളുമായി പ്രഭാകരനും കളം നിറഞ്ഞപ്പോൾ ഹൈദരാബാദിന് മറുപടിയുണ്ടായില്ല. 

ബ്ലാക് ഹോക്സ് ക്യാപ്റ്റൻ കാഴ്സൻ ക്ലാർക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോവുകയും ചെയ്തതോടെ തുടർച്ചയായി മൂന്നു സെറ്റുകളും ജയിച്ച് കൊച്ചി മൽസരം സ്വന്തമാക്കി. 15-11ന് രണ്ടാം സെറ്റ് നേടി കളി തിരിച്ചുപിടിച്ച കൊച്ചി 15-12ന് മൂന്നാം സെറ്റും 15-10ന് നാലാം സെറ്റും നേടി. ഒപ്പം പ്ലേ ഓഫിലേക്കുള്ള ടിക്കറ്റും. ജയം ഉറപ്പിച്ചതോടെ, കഴിഞ്ഞ കളികളിൽ ബഞ്ചിലിരുന്ന താരങ്ങളെയെല്ലാം അഞ്ചാം സെറ്റിൽ സ്പൈക്കേഴ്സ് കളത്തിലിറക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 15-14നാണ് ഹൈദരാബാദ് അവസാന സെറ്റ് ജയിച്ചത്.  12 പോയിൻറ് വീതം നേടിയ ഡേവിഡ് ലീയും പ്രഭാകരനുമാണ് കൊച്ചിയെ വിജയത്തിലേക്ക് മുന്നിൽ നന്ന് നയിച്ചത്. മനുവും സുരേഷ് ഖൊയ്വാളും 11 പോയിൻറ് വീതം നേടി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.