പാക് താരങ്ങളുടെ ഗൂഢാലോചന െപാളിച്ച് കുബ്ലെയുടെ ‘പെർഫെക്ട് ടെൻ’; 20ന്റെ മധുരം

anil-kumble-india
SHARE

ഒരു ഇന്നിങ്സിൽ എല്ലാ ബാറ്റ്സ്മാൻമാരെയും പുറത്താക്കുക. 140ൽ അധികം വർഷം പാരമ്പര്യമുളള ടെസ്റ്റ് ക്രിക്കറ്റിൽ ഈ അപൂർവ്വ നേട്ടം രണ്ടേ രണ്ട് താരങ്ങൾ മാത്രമേ സ്വന്തമാക്കിയിട്ടുളളൂ. ഇംഗ്ലണ്ടിന്റെ ജിം ലേക്കർ ആണ് ഈ സ്വപ്നനേട്ടം സ്വന്തമാക്കിയ ആദ്യത്തെയാൾ രണ്ടാമൻ  ഇതിഹാസതാരം അനിൽ കുബ്ലെയും. പേസ്, സ്പിൻ വിഭാഗങ്ങളിലായി രാജ്യാന്തര ക്രിക്കറ്റിൽ പിന്നീട് ഒട്ടേറെ താരങ്ങൾ വന്നുപോയെങ്കിലും ‘പെർഫെക്ട് ടെൻ’ ജിം ലേക്കർ, അനിൽ കുംബ്ലെ എന്നീ പേരുകൾക്കൊപ്പം മാത്രം ഇന്നും നിലനിൽക്കുന്നു. 

കുംബ്ലെയ്ക്ക് ‘പെർഫെക്ട് ടെൻ’ നിഷേധിക്കാൻ ഒരാൾ റണ്ണൗട്ടാവുകയോ മറ്റോ ചെയ്യാമെന്ന് ഒടുവിൽ പാക്കിസ്ഥാൻ താരങ്ങൾക്കിടയിൽ സംസാരമുണ്ടായതായി അന്നത്തെ നായകൻ വസിം അക്രം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

1999 ഫെബ്രുവരി ഏഴിന് ഡൽഹിയിലെ ഫിറോസ് ഷാ കോട്‍ല മൈതാനത്ത് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് കുംബ്ലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് എന്ന അതുല്യ നേട്ടം സ്വന്തമാക്കിയത്. അതും ജിം ലേക്കറുടെ പ്രകടനത്തിനു നാലു പതിറ്റാണ്ടുകള്‍ക്കുശേഷം. ആ സ്വപ്ന നേച്ചത്തിന് ഇന്ന് 20 വയസ് തികഞ്ഞു. 

ലേക്കറുടേതുപോലെതന്നെ രണ്ടാം ഇന്നിങ്‌സിലാണു കുംബ്ലെയും പത്തു വിക്കറ്റ് സ്വന്തമാക്കിയത്. ആ ടെസ്‌റ്റിൽ കുംബ്ലെ നേടിയത് ആകെ വിക്കറ്റുകൾ 14. ആ മൽസരത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. 420 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് അപ്രതീക്ഷിത പ്രഹരം ഏൽപ്പിച്ചുകൊണ്ട് കുബ്ലെ നിറഞ്ഞാടുകയായിരുന്നു. സയീദ് അൻവർ – ഷാഹിദ് അഫ്രീദി സഖ്യം തകർത്തടിക്കുമ്പോൾ  അഫ്രീദിയെ വിക്കറ്റ് കീപ്പർ നയൻ മോംഗിയയുടെ കൈകളിലെത്തിച്ച കുംബ്ലെ പാക്കിസ്ഥാന്റെ തകർച്ചയ്ക്ക് വഴിമരുന്നിട്ടു. നേരിട്ട ആദ്യ പന്തിൽത്തന്നെ ഇജാസ് അഹമ്മദിനെ എൽബിയിൽ കുരുക്കി. 

അർധസെഞ്ചുറി നേടിയ സയീദ് അൻവർ (69), ഷാഹിദ് അഫ്രീദി (41) എന്നിവർക്കു ശേഷം പാക്ക് ഇന്നിങ്സിൽ രണ്ടക്കം കടന്നത് സലീം മാലിക് (15), ക്യാപ്റ്റൻ വസിം അക്രം (37) എന്നിവർ മാത്രം. ഇവരുൾപ്പെടെ പാക്ക് ബാറ്റിങ് നിരയിലെ 10 പേരും കുംബ്ലെയ്ക്കു മുന്നിൽ വീണു. സയീദ് അൻവർ, ഷാഹിദ് അഫ്രീദി, ഇൻസമാം ഉൾ ഹഖ്, മുഹമ്മദ് യൂസഫ്, മോയിൻ ഖാൻ തുടങ്ങിയ ലോകോത്തര ബാറ്റിങ്ങ് നിരയേയും  ജവഗൽ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, ഹർഭജൻ സിങ്  തുടങ്ങിയ ലോകോത്തര ബൗളിങ്ങ് നിരയെയും മറിക്കടന്നാണ് ആ ഫെർഫ്ക്ട് ടെൻ എന്നതാണ് ഈ നേട്ടത്തിന്റെ മനോഹാരിതയും. 

26.3 ഓവർ ബോൾ ചെയ്ത കുംബ്ലെ, 74 റൺസ് വഴങ്ങിയാണ് 10 വിക്കറ്റ് പിഴുതത്. മൽസരത്തിലാകെ 14 വിക്കറ്റ് വീഴ്ത്തിയ കുംബ്ലെ കളിയിലെ കേമനുമായി. ഒന്നാം ഇന്നിങ്സിൽ ഹർഭജൻ മൂന്നും പ്രസാദ് രണ്ടും ശ്രീനാഥ് ഒന്നും വിക്കറ്റെടുത്തിരുന്നു.

MORE IN SPORTS
SHOW MORE