കാലിക്കറ്റ് ഹീറോസിന് തുടർച്ചയായ രണ്ടാം ജയം; ആവേശം നിറഞ്ഞ പോരാട്ടം

pro-volleyball-heros
SHARE

പ്രോ വോളിബോളിൽ കാലിക്കറ്റ് ഹീറോസിന് തുടർച്ചയായ രണ്ടാം ജയം. ആവേശം നിറഞ്ഞ മൽസരത്തിൽ യു മുംബയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് മുംബൈ തോൽപിച്ചത്. 

ഇതാണ് കളി. വോളിബോളിൻറെ സമസ്ത സൗന്ദര്യവും പോരാട്ടവീര്യവും നിറഞ്ഞ മൽസരത്തിലാണ് കാലിക്കറ്റ് മുംബയെ പരാജയപ്പെടുത്തിയത്. അടിയും തടയുമായി ഇരു ടീമുകളും ഓരോ പോയിൻറിനും വേണ്ടി പോരാടിയപ്പോൾ കൊച്ചിക്കാർക്ക് കിട്ടിയത് തകർപ്പനൊരു മൽസരം. ആദ്യ സെറ്റിൽ കാലിക്കറ്റിന് കാര്യമായ വെല്ലുവിളികളുണ്ടായില്ല. കളി ചൂടാകും മുന്പ് തന്നെ 15-10 കാലിക്കറ്റ് ആദ്യ സെറ്റ് നേടി. പക്ഷേ തൊട്ടടുത്ത സെറ്റിൽ മുംബൈയുടെ ഉജ്വല തിരിച്ചു വരവ്. 15-12രണ്ടാം സെറ്റ് മുംബ പിടിച്ചു.

ജെറോം വിനീതിൻറെയും അജിത് ലാലിൻറെയും ആക്രമണ മികവിൽ മൂന്നാം സെറ്റ് കോഴിക്കോടിൻറെ ഹീറോസിന്. അവസാന നിമിഷം വരെ പൊരുതിയാണ് മുംബ മൂന്നാം സെറ്റ് വിട്ടു കൊടുത്തത്. സ്കോർ 15-13. നാലാം സെറ്റ് ജയിച്ച് മൽസരം സ്വന്തമാക്കാനിറങ്ങിയ കാലിക്കറ്റിനെ പക്ഷേ മുംബൈ മനോഹരമായി ബ്ലോക്ക് ചെയ്തു. ഓരോ പോയിൻറും ഇരു ടീമുകളും മൽസരിച്ച് നേടിയ സെറ്റ് 15-14ന് മുംബൈക്കാർ കൊണ്ട് പോയി.

നിർണായകമായ അവസാന സെറ്റിൽ കളി തുടക്കത്തിലേ തന്നെ കാലിക്കറ്റിൻറെ വരുതിയിലായി. ഗാലറിയിലെ ചെന്പടയുടെ ആവേശ താളത്തിൽ 15-9ന് കാലിക്കറ്റ് സെറ്റും മൽസരവും തങ്ങളുടെ പേരിൽ കുറിച്ചു. 16 പോയിൻറ് നേടിയ അജിത് ലാലും, 14 പോയിൻറ് നേടിയ ക്യാപ്റ്റൻ ജെറോം വിനീതുമാണ് വിജയത്തിലേക്ക് കാലിക്കറ്റിനെ മുന്നിൽ നിന്ന് നയിച്ചത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.