റൊണാള്‍ഡോയുടെ പിറന്നാള്‍ ആഘോഷം തൃശൂരിലും; ആരാധകർ ഉച്ചഭക്ഷണവിതരണം നടത്തി

ronaldo-bday-party
SHARE

ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിറന്നാള്‍ ആഘോഷം തൃശൂരിലും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലേറെ ആരാധകരാണ് തൃശൂരില്‍ റൊണാള്‍ഡോയുടെ പിറന്നാള്‍ ആഘോഷിച്ചത്.  

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കേരളത്തിലെ ആരാധകര്‍ നവമാധ്യമങ്ങളിലൂടെ ഒരു സന്ദേശം ഷെയര്‍ ചെയ്തു. റൊണാള്‍ഡോയുടെ മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാവുന്നവര്‍ എല്ലാം തൃശൂരില്‍ എത്തുക. തേക്കിന്‍ക്കാട് മൈതാനത്ത് എത്താനുള്ള നിര്‍ദ്ദേശപ്രകാരം നൂറിലേറെ യുവാക്കള്‍ എത്തി. കേക്ക് മുറിച്ചും പിറന്നാള്‍ പാട്ടു പാടിയും ആഘോഷം പൊടിപൊടിച്ചു. കേക്ക് മുറിക്കലില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കൂട്ടായ്മ. സന്നദ്ധപ്രവര്‍ത്തനമാണ് ലക്ഷ്യം. കൂട്ടായ്മക്ക് ആംബുലന്‍സ് സൗജന്യമായി കിട്ടിയിട്ടുണ്ട്. ഡ്രൈവറെ കിട്ടിയാല്‍ ഉടനെ ആംബുലന്‍സ് സേവനം ആരംഭിക്കും. 

രണ്ട് ആരാധികമാരും ആഘോഷത്തിന് എത്തിയിരുന്നു. നിര്‍ധനരായവര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയ ശേഷമാണ് ആരാധക സംഘം മടങ്ങിയത്. ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി റൊണാള്‍ഡോയുടെ അടുത്ത് എത്തിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.