അനുഷ്കയും സാക്ഷി ധോണിയും പഴയ ക്ലാസ്മേറ്റ്സ്; ആരാധകര്‍ക്ക് അമ്പരപ്പ്, ചിത്രങ്ങള്‍

anuska-sakshi-old
SHARE

അറിയപ്പെടാതെ പോയ സൗഹൃദത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ ലോകം. ബോളിവു‍ഡ് സൂപ്പർ താരവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്​ലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മ്മയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍‍ എം.എസ് ധോണിയുടെ ഭാര്യ സാക്ഷിയും ബാല്യക്കാല സുഹൃത്തുക്കളായിരുന്നു എന്നതാണ് കൗതുകം. ഇക്കാര്യം ഇപ്പോൾ പഴയ ചിത്രങ്ങൾ സഹിതം അനുഷ്ക ട്വിറ്ററിൽ പങ്കുവച്ചു. 

അനുഷ്കയും സാക്ഷിയും ചെറുപ്പം മുതൽ ഒരുമിച്ച് പഠിച്ചവരായിരുന്നു. അസാമിലെ സെൻ്റ് മേരീസ് സ്കൂളിലാണ് ഇരുവരുടെയും സ്കൂൾ വിദ്യാഭ്യാസം. പിന്നീട് പ്ലസ്ടൂ പഠനക്കാലവും ഇരുവരും ഒരുമിച്ചായിരുന്നു. കൗതുകം നിറയ്ക്കുന്ന ഇൗ വിവരത്തിനൊപ്പം പഴയ ചിത്രങ്ങളും താരം പങ്കുവച്ചതോടെ ആരാധകരും ഇക്കാര്യം ഏറ്റെടുത്തിരിക്കുകയാണ്. മുൻപ് ഒരു അഭിമുഖത്തിൽ അനുഷ്ക ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതാദ്യമായിട്ടാണ് പഴയ ചിത്രങ്ങൾ താരം പുറത്തുവിടുന്നത്.

MORE IN SPORTS
SHOW MORE