14 വർഷം 'പ്രകാശമായിരുന്നവളെ' കൂടെക്കൂട്ടി നദാൽ; വിവാഹം പ്രഖ്യാപിച്ച് താരം

rafael-nadal-mery-perello
SHARE

പതിനാലു വർഷം തന്റെ നിഴലും പ്രണയവും പ്രകാശവുമായിരുന്നവളെ റാഫേൽ നദാൽ വിവാഹം കഴിക്കുന്നു. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ദ്യോക്കോവിച്ചിനോടുളള തോൽവിക്കു പിന്നാലെയാണ് 32 കാരനായ നദാലിന്റെ വിവാഹപ്രഖ്യാപനം. സെസ്ക എന്ന ഓമനപ്പേരിൽ നദാൽ വിളിക്കുന്ന മരിയ ഫ്രാൻസിസ്ക പെരല്ലോയാണ് വധു. നീണ്ട പതിനാലു വർഷം റാഫേലിന്റെ വിജയത്തിലും പരാജയത്തിലും തോളോടുതോൾ മരിയ ഉണ്ട്.  

നദാലിന്റെ നാട്ടുകാരിയാണ് മരിയ. ബാങ്കിങ് രംഗത്ത് പ്രവർത്തിക്കുന്ന മരിയ നദാൽ ഫൗണ്ടേഷനുമായി ബദ്ധപ്പെട്ട ജോലികളാണ് ചെയ്തു വരുന്നത്. കഴിഞ്ഞ വർഷം മെയിൽ റോമിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബദ്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത നവംബർ, ഡിസംബർ മാസത്തിലാകും വിവാഹം. ഇതുമായി ബദ്ധപ്പെട്ട ഔദ്യോഗിക തീയതി പുറത്തു വിട്ടിട്ടില്ല. 

MORE IN SPORTS
SHOW MORE