വേദിയാകുന്നത് പരിശീലകരുടെ പോരാട്ടത്തിനും; ആവേശത്തിന്റെ സെമി ഫൈനൽ

renji-coach-story
SHARE

സമർത്ഥരായ രണ്ട് പരിശീലകർ തമ്മിലുള്ള പോരാട്ടം കൂടിയാണ് കേരളം - വിദർഭ രഞ്ജി ട്രോഫി സെമി ഫൈനൽ . വിദർഭയുടെ പരിശീലകൻ ചന്ദ്രകാന്ത്‌ പണ്ഡിറ്റിന്റെ പിൻഗാമിയായാണ് ഡേവ് വാട്മോർ കേരളത്തിന്റെ പരിശീലകനാകുന്നത് .

കേരളത്തിന്റെ പരിശീലകനായ ഡേവ് വാട്മോറിനും വിദർഭ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിനും ദുർബലരെ കരുതരാക്കിയാണ് ശീലം .വിദർഭ, ചരിത്രത്തിൽ ആദ്യാമായി രഞ്ജി ട്രോഫി കിരീടം  നേടിയത് പണ്ഡിറ്റിന്റെ കീഴിലാണ് . മുൻ ഇന്ത്യൻ താരം കൂടിയായ പണ്ഡിറ്റിന്റെ പിൻഗാമിയായാണ് വാടമോർ കേരളത്തിന്റെ പരിശീലകനാകുന്നത് . വാട്മോറിനെ പോലെ കേരളത്തിന്റെ കരുത്തും ദൗർബല്യവും പണ്ഡിറ്റിനും അറിയാം . പക്ഷെ സ്വന്തം ടീമിന്റെ കരുത്തിൽ പ്രതീക്ഷ വയ്ക്കാനാണ് ചന്ദ്രകാന്ത് പണ്ഡിറ്റിന് ഇഷ്ടം 

കേരളത്തിന്റെ സെന്റര്  ഓഫ് എക്‌സലെൻസ് ഡയറക്ടർ ആയിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റാണ്‌ ബേസിൽ തമ്പി ഉൾപ്പെടെയുള്ള യുവതാരങ്ങളെ വളർത്തിയെടുത്തത് .

MORE IN SPORTS
SHOW MORE