എട്ടുവര്‍ഷം കൂടി കളത്തില്‍; ക്രിക്കറ്റിനേക്കാള്‍ പ്രിയപ്പെട്ടത് കുടുംബം: കോഹ്‌‌ലി

kohli-life-after-cricket
SHARE

2019 ആരംഭം തന്നെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് നേട്ടങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ, ആദ്യ ഏകദിന ക്യാപ്റ്റൻ എന്നീ റെക്കോർഡുകൾ കോഹ്‌ലിയെ തേടിയെത്തിയിരിക്കുകയാണ്. നേട്ടങ്ങളുടെ നെറുകയിൽ നിന്ന് കോഹ്‌ലി വിരമിക്കാൻ പോകുന്നു എന്ന വാർത്ത പടർന്നിരുന്നു. ഇതിൽ വ്യക്തത വരുത്തി കോഹ്‌ലി തന്നെ രംഗത്ത് എത്തിയിരിക്കുയാണ്.

എല്ലാം ഇതുപോലെ തന്നെ നന്നായി പോകുകയാണെങ്കിൽ എട്ടുവർഷം കൂടി കളിക്കളത്തിൽ തുടരുമെന്ന് കോഹ്‌ലി വ്യക്തമാക്കി. ക്രിക്കറ്റ് തനിക്ക് പ്രിയപ്പെട്ടതാണെങ്കിലും തന്റെ കുടുംബമാണ് അതിലേറെ പ്രിയപ്പെട്ടത്. ഇന്ത്യൻ നായകൻ പറയുന്നു. ക്രിക്കറ്റ് എന്റെ കുടുംബത്തിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്, എന്നാൽ കുടുംബത്തിനാണ് തന്റെ ജീവിതത്തിൽ പ്രഥമ സ്ഥാനമെന്ന് കോഹ്‌ലി പറഞ്ഞു. എല്ലാകാലത്തും ക്രിക്കറ്റിൽ തുടരാൻ സാധിക്കില്ലെന്ന് നന്നായി അറിയാം. ഇപ്പോൾ കളിക്കാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നു. ക്രിക്കറ്റ് ജീവിതം കഴിഞ്ഞാലും തന്റെയൊപ്പമുള്ളത് കുടുംബമാണ്. അതുകൊണ്ടാണ് ഇത്രയേറെ നേട്ടങ്ങളുണ്ടെങ്കിലും ക്രിക്കറ്റല്ല, കുടുംബവും അനുഷ്കയുമാണ് പ്രാധാന്യമെന്ന് പറയുന്നത്. 

വിരമിച്ചാൽ മുഴുവൻ സമയവും കുടുംബത്തിനൊപ്പം തന്നെയിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി. കളിയിൽ നിന്നും വിരമിച്ചാൽ വിരമിച്ചതു തന്നെയായിരിക്കും. യാതൊരു രീതിയിലും പിന്നീട് ബാറ്റുയർത്തില്ല. ഇപ്പോഴേതായാലും വിരമിക്കാനുള്ള സമയമായില്ലെന്നാണ് വിശ്വാസം. കോഹ്‌ലി ആപ്പ് പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കോഹ്‌ലി. 

MORE IN SPORTS
SHOW MORE