ജയിപ്പിച്ചത് ധോണിയുടെ ആ ബുദ്ധി; എതിരാളികളെ അമ്പരപ്പിച്ച് 47–ാം ഓവറിലെ കരുനീക്കം: വിഡിയോ

ms-dhoni-yadav
SHARE

കളമൊഴിയാൻ സമയമായെന്നും വയസ്സായെന്നും വിശ്രമജീവിതം നയിക്കൂവെന്നും മുറവിളി കൂട്ടുന്നവർക്കുളള ശക്തമായ താക്കീതായിരുന്നു മഹേന്ദ്ര സിംഗ് ധോണി എന്ന ക്രിക്കറ്റിലെ ഏറ്റവും മികച്ച മഹേന്ദ്രജാലക്കാരന്റെ മെൽബണിലെ ഇന്നിംഗ്സ്. മെൽബണിൽ നടന്ന അവസാന ഏകദിനത്തിൽ നാലു ബോൾ ശേഷിക്കെയായിരുന്നു ഇന്ത്യൻ ജയം ഒപ്പം പരമ്പരയും.  

ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യമത്സരത്തിൽ 34 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ കളിയിൽ ധോണിക്കു നേരേയായിരുന്നു കൂരമ്പുകൾ. 96 പന്തുകളിൽ നിന്ന് 51 റൺസെടുത്ത ധോണിയുടെ ഇന്നിംഗ്സ് ഏറെ വിമർശനങ്ങൾക്ക് വിധേയമായി. ധോണിയുടെ ഒച്ചിഴയും വേഗത്തിലുളള ഇന്നിംഗ്സ് തോൽവി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നായിരുന്നു പ്രധാന വിമർശനം. 

ആദ്യ ഏകദിനത്തിലെ ധോണിയുടെ ബാറ്റിങ്ങിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ തന്നെയായിരുന്നു ധോണി അവസാന ഏകദിനത്തിലും ബാറ്റ് വീശിയത്. സിംഗിളും ഡബിളും ഏടുത്തായിരുന്നു ധോണിയുടെ മുന്നേറ്റം. ഈ മെല്ലെപ്പോക്ക്  ചിലപ്പോഴൊക്കെ ആരാധകരെ നിരാശരാക്കി. ഒരു ഘട്ടത്തിൽ റൺസ് കൂടുതലും ബോളുകളുടെ എണ്ണം കുറവുമായപ്പോൾ ഇന്ത്യ ജയിക്കുമോയെന്ന സംശയം പോലും ഉയർന്നു. മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയും കേദാർ ജാദവുമാണ് ഇന്ത്യൻ ജയത്തിന് നിർണായകമായത്. 

ധോണിയുടെ കുശാഗ്ര ബുദ്ധിയാണ് ഒരു ഘട്ടത്തിൽ കൈവിടുമായിരുന്നു കളി ഇന്ത്യയുടെ വരുതിയിൽ വന്നത്. ക്രിക്കറ്റിലെ അതിബുദ്ധിമാനായ കളിക്കാരനെന്ന് ലോകം വാഴ്ത്തുന്ന ചടുലമായ നീക്കമായിരുന്നു 47–ാം ഓവറിൽ കണ്ടത്. അവസാന അഞ്ചു ഓവറുകളിൽ ആക്രമിച്ച് കളിക്കാനുള്ള അവസരം ലഭിച്ചിട്ടും ധോണി അതിനു തയ്യാറായില്ല. ധോണി സിംഗിളും ഡബിളെടുത്തുമാണ് കളിച്ചത്. ധോണിയുടെ ഈ മെല്ലപ്പോക്ക് ചിലപ്പോഴൊക്കെ ആരാധകരെ നിരാശരാക്കി. ഒരു ഘട്ടത്തിൽ റൺസ് കൂടുതലും ബോളുകളുടെ എണ്ണം കുറവുമായപ്പോൾ ഇന്ത്യ ജയിക്കുമോയെന്ന സംശയം പോലും ഉയർന്നു.

47–ാം ഓവർ റിച്ചാഡ്സൺ എറിയാൻ എത്തുന്നതിനു മുൻപേ തന്നെ ധോണിയും ജാദവും ബ്രേക്കെടുത്തു. ധോണി അമ്പയറുടെ അടുത്തെത്തി ഇനി എത്ര ഓവറുകളാണ് ബാക്കിയുളളതെന്നും ആരൊക്കെയാണ് പന്ത് എറിയുകയെന്നതും മനസിലാക്കി. 24 ബോളിൽ നിന്നും 36 റൺസ് വേണമായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ. അവസാന മൂന്നു ഓവറുകൾ നിർണായകമാണെന്നിരിക്കെ  പിന്നീടുള്ള ഓവറുകളിൽ ബോൾ നഷ്ടപ്പെടുത്താതെ ധോണി നോക്കി. 48-ാമത്തെ ഓവറിൽ ഫോർ അടിച്ച് ബോളും റൺസും തമ്മിലുള്ള അന്തരം കുറച്ചു. അവസാന ഓവറിൽ ജാദവിന് അവസരം കൊടുത്തു. ആദ്യ ബോൾ മിസ് ചെയ്ത ജാദവ് രണ്ടാമത്തെ ബോൾ ഫോറടിച്ച് ഇന്ത്യയെ ജയിപ്പിച്ചു.

MORE IN SPORTS
SHOW MORE