ധോണി നേരത്തെ പുറത്തായി; അപ്പീൽ ചെയ്തില്ല; തെളിവു പുറത്ത്; വിവാദം

ms-dhoni-australia
SHARE

ഓസ്ട്രേലിയയിൽ ചരിത്ര വിജയം എഴുതിച്ചേർത്തിരിക്കുകയാണ് ഇന്ത്യൻ ടീം. സമാനതകളില്ലാത്ത വിജയം. എംഎസ് ധോണിയുടെ മികവിലായിരുന്നു മൂന്നാമത്തെ ഏകദിനത്തിൽ ഇന്ത്യ ജയിച്ചതും പരമ്പര നേടിയതും. നാലാം വിക്കറ്റിൽ ഒത്തിച്ചേർന്ന കേദാർ ജാദവ്– ധോണി കൂട്ടുകെട്ട് 121 റൺസാണ് അടിച്ചെടുത്തത്. 

നേരിട്ട ആദ്യ പന്ത് തന്നെ എളുപ്പമുളള ക്യാച്ച് മാക്സ്‍വെൽ നിലത്തിട്ട് ധോണിക്കു ആയുസ് നീണ്ടിക്കൊടുത്തു. തൊട്ടുപിന്നാലെ ധോണിയെ പുറത്താക്കാനുളള സുവർണാവസരം വിനിയോഗിക്കാതെ ഓസീസ് പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു. 

മത്സരത്തിന്റെ 29–ാമത്തെ ഓവറിൽ പീറ്റർ സിഡിൽ എറിഞ്ഞ അഞ്ചാമത്തെ പന്ത് കയറി അടിക്കാൻ ശ്രമിക്കുകയായിരുന്നു ധോണി. പന്ത് ധോണിയുടെ ബാറ്റിൽ ഉരസിയതിനു ശേഷമായിരുന്നു വിക്കറ്റ് കീപ്പർ അലകസ് കാരിയുടെ കൈകളിൽ എത്തിയത്. അലക്സിന് കാര്യം മനസിലായില്ല, സിഡിൽ ആകട്ടെ സംശയത്തിലുമായി. ആരും വിക്കറ്റിന് അപ്പീൽ ചെയ്യാതെ വന്നതോടെ ധോണി രക്ഷപ്പെട്ടു. ടെലിവിഷൻ റീപ്ലേകളിൽ ധോണി ഒൗട്ടായിരുന്നുവെന്ന് വ്യക്തവുമായിരുന്നു. ജാഗ്രതക്കുറവു മൂലം ഓസീസ് പരാജയം രുചിക്കുകയും ചെയ്തു. 

ധോണിയുടെ കുശാഗ്ര ബുദ്ധിയാണ് ഒരു ഘട്ടത്തിൽ കൈവിടുമായിരുന്നു കളി ഇന്ത്യയുടെ വരുതിയിൽ വന്നത്. ക്രിക്കറ്റിലെ അതിബുദ്ധിമാനായ കളിക്കാരനെന്ന് ലോകം വാഴ്ത്തുന്ന ചടുലമായ നീക്കമായിരുന്നു 47–ാം ഓവറിൽ കണ്ടത്. അവസാന അഞ്ചു ഓവറുകളിൽ ആക്രമിച്ച് കളിക്കാനുള്ള അവസരം ലഭിച്ചിട്ടും ധോണി അതിനു തയ്യാറായില്ല. ധോണി സിംഗിളും ഡബിളെടുത്തുമാണ് കളിച്ചത്. ധോണിയുടെ ഈ മെല്ലപ്പോക്ക് ചിലപ്പോഴൊക്കെ ആരാധകരെ നിരാശരാക്കി. ഒരു ഘട്ടത്തിൽ റൺസ് കൂടുതലും ബോളുകളുടെ എണ്ണം കുറവുമായപ്പോൾ ഇന്ത്യ ജയിക്കുമോയെന്ന സംശയം പോലും ഉയർന്നു.

47–ാം ഓവർ റിച്ചാഡ്സൺ എറിയാൻ എത്തുന്നതിനു മുൻപേ തന്നെ ധോണിയും ജാദവും ബ്രേക്കെടുത്തു. ധോണി അമ്പയറുടെ അടുത്തെത്തി ഇനി എത്ര ഓവറുകളാണ് ബാക്കിയുളളതെന്നും ആരൊക്കെയാണ് പന്ത് എറിയുകയെന്നതും മനസിലാക്കി. 24 ബോളിൽ നിന്നും 36 റൺസ് വേണമായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ. അവസാന മൂന്നു ഓവറുകൾ നിർണായകമാണെന്നിരിക്കെ  പിന്നീടുള്ള ഓവറുകളിൽ ബോൾ നഷ്ടപ്പെടുത്താതെ ധോണി നോക്കി. 48-ാമത്തെ ഓവറിൽ ഫോർ അടിച്ച് ബോളും റൺസും തമ്മിലുള്ള അന്തരം കുറച്ചു. അവസാന ഓവറിൽ ജാദവിന് അവസരം കൊടുത്തു. ആദ്യ ബോൾ മിസ് ചെയ്ത ജാദവ് രണ്ടാമത്തെ ബോൾ ഫോറടിച്ച് ഇന്ത്യയെ ജയിപ്പിച്ചു.

MORE IN SPORTS
SHOW MORE