‘ഇതാ ഞങ്ങ പറഞ്ഞ ധോണി’; തിരിച്ചുവരവ് ആഘോഷിച്ച് ട്രോളര്‍മാരും; ചിരി; ആഘോഷം

dhoni-troll
SHARE

ഓസ്ട്രേലിയയിലെ ദ്വിരാഷ്ട്ര ഏകദിന പരമ്പരയിലൂ‍ടെയുള്ള ധോണിയുടെ തിരിച്ചുവരവിനെ ആഘോഷമാക്കി ട്രോളർമാരും. ‘ഇതാണ് ഞങ്ങ പറ‌‍ഞ്ഞ ധോണി, തിരുമ്പി വന്തിട്ടേൻ..’ എന്ന ആവേശത്തിലാണ് ആരാധകർ. 

1

പരമ്പരയിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന നേട്ടവും മൂന്ന് മത്സരങ്ങളിലും നേടിയ അര്‍ധ സെഞ്ചുറി മികവില്‍ ധോണി സ്വന്തമാക്കിയിരുന്നു. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ധോണി നല്‍കിയതെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

ഫോമില്ലായ്മ ടീമിലെ സ്ഥാനം ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ധോണിയുടെ തിരിച്ചുവരവ്. 51, 55*, 87* എന്നിങ്ങനെയാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ധോണിയുടെ സ്‌കോറുകള്‍.  

114 പന്തുകൾ നേരിട്ട ധോണി ആറു ബൗണ്ടറികൾ സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ 44 റണ്‍സ് നേടി ധവാൻ-കോഹ‌്‌ലി സഖ്യം പിരിഞ്ഞപ്പോൾ എത്തിയ ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകേണ്ടതായിരുന്നു. എന്നാൽ സ്റ്റോയിനസിന്‍റെ പന്തിൽ ധോണിയെ കൈവിട്ട മാക്സ്‌വെല്ലിന്‍റെ പിഴവ് ഇന്ത്യയ്ക്ക് അനുഗ്രഹമായി.

ഇടയ്ക്ക് കോഹ്‌ലിയും വീണെങ്കിലും പതറാതെ പൊരുതിയ ധോണി-ജാദവ് സഖ്യം ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ധോണി-ജാദവ് സഖ്യം 121 റണ്‍സ് കൂട്ടിച്ചേർത്തു.

MORE IN SPORTS
SHOW MORE