അമേരിക്കയിൽ ഇനി മുഹമ്മദ് അലി എയര്‍ പോര്‍ട്ടും; ആദരം

muhammad-ali
SHARE

ബോക്സിങ്ങ് ചക്രവര്‍ത്തി മുഹമ്മദ് അലിയുടെ പേരിൽ അമേരിക്കയില്‍ ഇനി എയർപോര്‍ട്ടും. അമേരിക്കയിലെ കെന്റുക്കിയില്‍ സ്ഥിതി ചെയ്യുന്ന ലൂയിസ് വില്ലെ എയര്‍പോര്‍ട്ട് ആണ് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട് എന്ന് അറിയപ്പെടുക. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പേരുമാറ്റം.  മുഹമ്മദ് അലി സെന്റര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുഹമ്മദ് അലിയുടെ ജന്മ നഗരമാണ് ലൂയിസ് വില്ലെ.

ബോക്സിങ് റിങ്ങിലെ പ്രകടനം കൊണ്ടുമാത്രമല്ല,  തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മുഹമ്മദ് അലി ശ്രദ്ധനേടിയിരുന്നു. കറുത്തവരും വെളുത്തവനും തമ്മിലുള്ള വർണവിവേചനത്തിനെതിരെ ശബ്ദമുയർത്താൻ ഈ പോരാളി തയാറായി. അമേരിക്കയുടെ നിലപാടുകൾക്കെതിരെ നിലപാടെടുത്തതിൽ ചാംപ്യൻപട്ടം വരെ നഷ്ടമായി. ഒരിക്കലും നിലപാടുകളിൽ നിന്ന് പിന്നോട്ട് പോകാൻ തയാറാകാത്ത വ്യക്തിയായിരുന്നു മുഹമ്മദ് അലി.

MORE IN SPORTS
SHOW MORE