ഐ ലീഗിൽ ചാംപ്യന്‍മാർക്ക് അഞ്ചാം തോല്‍വി; മോഹന്‍ബഗാനോട് തോറ്റത് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്

ileague
SHARE

ഐ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ മിനിര്‍വ പഞ്ചാബിന് അഞ്ചാം തോല്‍വി. മോഹന്‍ബഗാനോട് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെട്ടു.

ഐ ലീഗില്‍ മോശം ഫോമില്‍ തുടരുന്ന രണ്ടുടീമുകളുടെ പേരാട്ടത്തില്‍ മിനര്‍വ പഞ്ചാബിനെതിരെ മോഹന്‍ ബഗാന് വിജയം.  ഒമര്‍ എല്‍ഹുസൈനി പെനല്‍റ്റിയിലൂടെ മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു.

ആക്രമണം മറന്ന  പ്രതിരോധിച്ച് കളിച്ച മിനര്‍വ പഞ്ചാബ് ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍വഴങ്ങാതെ രക്ഷപെട്ടു. അറുപത്തി ഒന്‍പതാം മിനിറ്റില്‍  ഏസിയര്‍ പിയറിക് ഡിപന്‍ഡ ഡിക്ക  മോഹന്‍ബഗാന്റെ ലീഡുയര്‍ത്തി. 

കളിമറന്ന് കയ്യാങ്കളിയായ മല്‍സരം പലപ്പോഴും അതിരുവിട്ടു. ജയത്തോടെ 12 മല്‍സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി  മോഹന്‍ ബഗാന്‍ ആറാം സ്ഥാനത്താണ് . 13 പോയിന്റുള്ള മിനര്‍വ പഞ്ചാബ് ഏഴാം സ്ഥാനത്തും. 

MORE IN SPORTS
SHOW MORE