ഗുജറാത്ത് ജയിന്റ്സിനെ വീഴ്ത്തി; പ്രൊ കബഡി ലീഗ് കിരീടം ബംഗളൂരു ബുള്‍സിന്

kabadi-league
SHARE

പ്രൊ കബഡി ലീഗ് കിരീടം ബംഗളൂരു ബുള്‍സിന് . ഫൈനലില്‍ കരുത്തരായ ഗുജറാത്ത് ജയിന്റ്സിനെ 33–38 എന്ന സ്കോറിനാണ് ബംഗളൂരു തോല്‍പിച്ചത്. ആദ്യ പകുതില്‍ പിന്നില്‍നിന്ന ബംഗളൂരുവിനെ പവന്‍ ഷെറാവത്തിന്റെ മികച്ച പ്രകടനമാണ് ചാംപ്യന്‍മാരാക്കിയത്.

രണ്ടാം പകുതിയില്‍ റെയ്ഡര്‍  പവന്‍ ഷെറാവത്തിന്റെ നീക്കങ്ങള്‍ കബഡി കിരീടം ആദ്യമായി ബംഗളൂരുവിലെത്തിച്ചു. 25 റെയ്ഡുകളില്‍ നിന്ന് 22 പോയിന്റാണ് ഷെറാവത്ത് നേടിയത്. 

തുടര്‍ച്ചയായ രണ്ടാം ഫൈനലിലും ഗുജറാത്ത് ജയിന്റ്സിന് തോല്‍വി. ആദ്യ പകുതിയില്‍ 16–9ന് മുന്നില്‍ നിന്ന ശേഷമാണ് ഗുജറാത്ത് തോല്‍വി വഴങ്ങിയത് . 

ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ തോല്‍പിച്ചാണ് ബംഗളൂരു ഫൈനലിലെത്തിയത്. തുടര്‍ന്ന് ഫ്ലേ ഓഫ് മല്‍സരം കളിച്ചായിരുന്നും ഗുജറാത്തിന്റെ ഫൈനല്‍ പ്രവേശനം. ബംഗളൂരു ബുള്‍സിന്റെ ആദ്യ കബഡി ലീഗ് കിരീടമാണിത്.

MORE IN SPORTS
SHOW MORE