ഇംഗ്ലണ്ടിനെ ഒന്നിനെതിരെ എട്ട് ഗോ‌ളിന് നിലംപരിശാക്കി; ഹോക്കി ലോകകപ്പില്‍ ഓസ്ട്രേലിയക്ക് മൂന്നാംസ്ഥാനം

hockey-aus-eng
SHARE

ഹോക്കി ലോകകപ്പില്‍ ഓസ്ട്രേലിയ മൂന്നാംസ്ഥാനക്കാര്‍. ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ എട്ട് ഗോളിന് നിലംപരിശാക്കി. ടോം ക്രേയ്ഗ് ഹാട്രിക് നേടി.

മൂന്നാംസ്ഥാനം കൊതിച്ചിറങ്ങിയ ഇംഗ്ലണ്ടിനെ കലിംഗയില്‍ കങ്കാരുപ്പട തകര്‍ത്തു കളഞ്ഞു. ആദ്യക്വാര്‍ട്ടറില്‍ ബ്ലേക്ക് ഗോവേഴ്സാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടുമിനിറ്റിനകം ടോം ക്രെയ്ഗ് ലീഡുയര്‍ത്തി. രണ്ടാംക്വാര്‍ട്ടറില്‍ വീണ്ടും കെയ്ഗ്‌ മാജിക്

മൂന്നാംക്വാര്‍ട്ടറില്‍ ഗിബ്സണ്‍ ഓസ്ട്രേലിയയുടെ നാലാംഗോള്‍ സ്വന്തമാക്കി.പിന്നീട് ടിം ബ്രാന്‍ഡിന്റെ ഊഴം. 34–ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി വലചലിപ്പിച്ച ടോം ഹാട്രിക് അടിച്ചെടുത്തു. അവസാന ക്വാര്‍ട്ടറില്‍ ഗോവേഴ്സ് ഇംഗ്ലീഷ് പടയുടെ നെഞ്ചില്‍ അവസാന ആണിയുമടിച്ചു.

MORE IN SPORTS
SHOW MORE