ഞെട്ടിക്കാൻ ഖത്തർ; ലോകവിസ്മയം ഒരുങ്ങുന്നു; ആവേശമേറ്റി ചിത്രങ്ങൾ

lusail-1
SHARE

ലോകത്തെ ഞെട്ടിക്കാൻ ഖത്തർ. 2022ലെ ലോകകപ്പ് ഫുട്ബോളിനു വേണ്ടി നിർമ്മിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമായ ലുസെയ്ൽ സ്റ്റേഡിയത്തിന്റെ ഡിസൈൻ ഖത്തർ പുറത്തു വിട്ടു. വെളിച്ചും നിഴലും ഇഴചേരുന്ന ഡിസൈൻ പുറത്തുവിട്ടത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സാന്നിധ്യത്തിലാണ്.  . ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്നതാണ് പുത്തൻ സ്റേറിഡയത്തിന്‍റെ രൂപകൽപന. ലോകകപ്പിന്റെ ഉദ്ഘാടന ഫൈനൽ മത്സരങ്ങൾക്കു വേദിയാകുന്നതു ലുസെയ്‍ൽ സ്റ്റേഡിയമാണ്.

lusial-3

ഖത്തറിന്റെ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അൽ താനി 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ താമസിച്ച സ്ഥലമാണ് ലുസെയ്ൽ. ജനങ്ങളുടെ മാനവിക, സാമൂഹിക വികസനത്തിലൂന്നിയുള്ള പുതിയ രാജ്യത്തിന്റെ സൃഷ്ടിക്കായി അദ്ദേഹം രൂപരേഖകൾ തയ്യാറക്കിയത് ലുസെയ്‌ലിൽ താമസിച്ചു കൊണ്ടായിരുന്നു.

lusail-2

അറബ് രാജ്യങ്ങളിൽ പതിവായി ഉപയോഗിക്കുന്ന ചെറു പാത്രങ്ങളുടെ ആകൃതിയിലാണു സ്റ്റേഡിയത്തിന്റെ പുറം ഭാഗത്തെ ഡിസൈൻ. ദോഹയിൽ നിന്ന് 15 കില മീറ്റർ വടക്കു മാറിയാണു ലുസെയ്‌ൽ നഗരം.  2016 അവസാനം സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചുവെങ്കിലും ഡിസൈൻ ഇപ്പോഴാണു പുറത്തു വിടുന്നത്. കിഴക്കു ഭാഗത്തെ സ്റ്റാൻഡിലെ മൂന്നാം നില വരെ കോൺക്രീറ്റിട്ടു കഴിഞ്ഞു.

MORE IN SPORTS
SHOW MORE