ആരാധകരുടെ 'രോഷവും' വിലപ്പോയില്ല; ജയിക്കാനാകാതെ ബ്ലാസ്റ്റേഴ്സ്

blasters-again-draw
SHARE

പ്രതിഷേധമുയർത്തിയ കാണികള്‍ക്കുമുന്നിലും ജയിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ പത്താം മത്സരത്തിൽ ജംഷ്ഡ്പൂര്‍ എഫ്സി ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചു. രണ്ടുടീമുകളും ഓരോ ഗോൾ വീതം നേടി. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആറാം സമനിലയാണിത്. 

രണ്ടാം പകുതിയിലാണ് രണ്ടുഗോളുകളും പിറന്നത്. അറുപത്തിയേഴാം മിനിട്ടിൽ സ്പാനിഷ് താരം കാർലോസ് കാർലോയുടെ പെനാൽറ്റി ഗോളിലൂടെ ജംഷഡ്പൂരാണ് ആദ്യം മുന്നിലെത്തിയത്. എഴുപത്തിയേഴാം മിനിട്ടിൽ ലെൻ ഡുംഗൽ ബ്ലാസ്റ്റേഴ്സിന്റെ സമനിലഗോൾ പിടിച്ചു. 

ഒൻപതുപോയിന്റുമായി ഏഴാം സ്ഥാനത്തുതന്നെയാണ് ബ്ലാസ്റ്റേഴ്സ്. വെള്ളിയാഴ്ച കൊച്ചിയിൽ പുനെ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

MORE IN SPORTS
SHOW MORE