ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ആര്‍സനലിനും ചെല്‍സിക്കും ലിവര്‍പൂളിനും ജയം

English-premier-league-a
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഡര്‍ബി സഡേയില്‍ ആര്‍സനലിനും ചെല്‍സിക്കും ലിവര്‍പൂളിനും ജയം. ഇഞ്ചുറി സമയത്തെ ഗോളിലാണ് ലിവര്‍പൂള്‍ എവര്‍ട്ടനെ മറികടന്നത്.

നോര്‍ത്ത് ലണ്ടനിലെ അയര്‍ക്കാരുടെ പോരില്‍ ടോട്ടനം ഹോട്സ്പറിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് ആര്‍സനല്‍ തോല്‍പിച്ചത് .ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ആര്‍സനലിന്റെ വമ്പന്‍ തിരിച്ചുവരവ് . പിയറി എമറിക് ഔബമയാങ്ങിന്റെ ഗോളില്‍ ആര്‍സനല്‍ മുന്നിലെത്തി.

എറിക് ഡയറും ഹാരികെയ്നും ടോട്ടനത്തിനായി സ്കോര്‍ ചെയ്തതോടെ ആര്‍സനല്‍ പിന്നില്‍. രണ്ടാം പകുതിയില്‍ മൂന്നുഗോളുകള്‍കൊണ്ട് ടോട്ടനത്തിന്റെ വലനിറച്ച് ആര്‍സനലിന്റെ തിരിച്ചുവരവ്.

വെസ്റ്റ് ലണ്ടന്‍ ഡര്‍ബിയില്‍ ചെല്‍സി ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു . നാലാം മിനിറ്റില്‍ പെട്രോ ചെല്‍സിയെ മുന്നിലെത്തിച്ചു. 

റൂബന്‍ ലോഫട്ടസ് ചീക്ക് ചെല്‍സിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ആവേശകരമായ മേഴ്സിസൈഡ് ഡെര്‍ബിയില്‍ എവര്‍ട്ടനെ 96ാം മിനിറ്റിലെ ഗോളിലാണ് ലിവര്‍പൂള്‍ എവര്‍ട്ടനെ തോല്‍പിച്ചത്.  പകരക്കാരനായിറങ്ങിയ ഡിവോക് ഒറിഗിയാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.