ഞാൻ മരിച്ചിട്ടില്ലെന്ന് നേഥന്‍ മക്കല്ലം; ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍ ട്വീറ്റ്

Nathan-Macullam
SHARE

ന്യുസിലന്‍ഡ്  ഓള്‍ റൗണ്ടര്‍ നേഥന്‍ മക്കല്ലം മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രാചരണം.  ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍ നേഥന്‍ മക്കല്ലം സ്വന്തം ചിത്രം സഹിതം  ട്വീറ്റുമായെത്തി 

ന്യുസിലാന്റ് ക്രിക്കറ്റ് ഫാന്‍സ് ട്വിറ്റര്‍ പേജിലാണ് ന്യുസിലന്‍ഡ് ഓള്‍റൗണ്ടര്‍ നേഥന്‍ മക്കല്ലത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ട്വീറ്റെത്തിയത്. മരണവിവരം ഭാര്യ ഔദ്യോഗികമായി അറിയിച്ചെന്നാണ് ട്വീറ്റ്്. പിന്നാലെ നേഥന്‍ മക്കല്ലത്തെ ടാഗ് ചെയ്ത് ട്വീറ്റുകളുടെ പ്രവാഹമായി. ഒടുക്കം ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍ മക്കല്ലം തന്നെ  ചിത്രം സഹിതം ട്വിറ്ററിലെത്തി. 

"ഈ വാര്‍ത്തയുടെ ഉറവിടമറിയില്ല. അത് വ്യാജമാണ് .. ഞാന്‍ ജീവനോടെയുണ്ട് സ്നേഹത്തോടെ നേഥന്‍ മക്കല്ലം'' ട്വീറ്റിന് പിന്നാലെ ആരാധകര്‍ക്കും ആശ്വാസം. ന്യുസിലന്‍ഡിനായി ട്വന്റി ട്വന്റി ഏകദിന ക്രിക്കറ്റുകള്‍ കളിച്ചിട്ടുള്ള മക്കല്ലം 116 വിക്കറ്റുകളും നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ സഹോദരനാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.