യുവേഫ യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ക്ലബുകള്‍ക്ക് വമ്പന്‍ വിജയം

europa--leaugue
SHARE

യുവേഫ യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ക്ലബുകള്‍ക്ക് വമ്പന്‍ വിജയം. ഇറ്റാലിയന്‍ ക്ലബ് എസി മിലാന്‍ ലക്സംബര്‍ഗ് ക്ലബ് ഡൈഡ്‍ലാഞ്ചിനെ രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു.  

ഗ്രീക്ക് ക്ലബ്ബായ  പയോക്ക് എഫ്സിയെ എതിരില്ലാത്ത 4ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്. ഒലിവര്‍ ജിറൂഡിന്റെ ഇരട്ടഗോളുകളാണ് ചെല്‍സിക്ക് വമ്പന്‍ ജയമൊരുക്കിയത്. അല്‍വാറോ മൊറാട്ടയും, കാലം ഹട്സന്‍ ഓഡെയും ചെല്‍സിക്കായി സ്കോര്‍ ചെയ്തു. യുക്രെയിന്‍ ക്ലബ് വോര്‍സ്ക്ല പൊല്‍ത്താവയെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ആഴ്സനല്‍ പരാജയപ്പെടുത്തിയത്. 

പത്താം മിനിറ്റില്‍ എമില്‍ സ്മിത് റോ സ്കോറിങ്ങിന് തുടക്കമിട്ടു. പെനല്‍റ്റിയിലൂടെ ആരണ്‍ റാംസി ലീഡുയര്‍ത്തി .41ാം മിനിറ്റില്‍ ജോ വില്ലോക്ക് ആഴ്സനലിന്റെ മൂന്നാം ഗോള്‍ നേടി. ലക്സംബര്‍ഗ് ക്ലബ് ഡൈഡ്‍ലാഞ്ചിനെതിരെ 2–1ന് പിന്നില്‍ നിന്ന ശേഷമാണ് മിലാന്റെ വമ്പന്‍ തിരിച്ചുവരവ്. രണ്ട് സെല്‍ഫ് ഗോളുകളുടെ ഭാഗ്യവും ചേര്‍ന്നതോടെ മിലാന്റെ ഗോള്‍ പട്ടികയ പൂര്‍ത്തിയായി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.