സഹോദരങ്ങള്‍ക്ക് പന്തെറിയാനെത്തി; ഇതാ വനിതാ ക്രിക്കറ്റില്‍ താരോദയം: ജെമിമ

Jemimah-Rodrigues
SHARE

ഹോക്കി താരമാകാന്‍ കൊതിച്ചു, പക്ഷെ ഭാഗ്യം ഉദിച്ചത് ക്രിക്കറ്റിലാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സുന്ദരിക്കുട്ടി ജെമിമ റോഡ്രിഗ്സിന്റെ കഥയാണിത്. മുംബൈയില്‍ ജനിച്ച ജെമിമ കുഞ്ഞുനാളിലെ ഹോക്കി സ്റ്റിക്കുമായി കളി തുടങ്ങി. ക്ലബ്ബ് ക്രിക്കറ്റ് താരമായിരുന്ന ഇവാന്റെ ഇളയമകള്‍ സഹോദരങ്ങള്‍ക്ക് പന്തെറിയാനാണ് ക്രിക്കറ്റ് ലോകത്തേക്ക് എത്തിയത്. 

അവരോടൊപ്പം ക്രിക്കറ്റും കളിച്ച ജെമീമ ആദ്യം മഹാരാഷ്ട്രയുടെ അണ്ടര്‍ 17, അണ്ടര്‍ 19 ഹോക്കി ടീമില്‍ അംഗമായി. പന്ത്രണ്ടാം വയസുമുതല്‍  വൈകാതെ മഹാരാഷ്ട്രയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലുമെത്തി.  ആഭ്യന്തര ക്രിക്കറ്റിലെ ആക്രമണോത്സുക ബാറ്റിങ്ങിലൂടെ ഇന്ത്യയുടെ അണ്ടര്‍ 19ടീമിലെത്തി. ഈ വര്‍ഷം ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ഏകദിന ടീമിലെത്തിയ ജെമിമ ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ട്വന്റി 20 ദേശീയ ടീമിലെത്തിയത്. 

ഭയംകൂടാതെ ബാറ്റ് ചെയ്യുന്ന ജെമിമയ്ക്ക് പേസ് ബോളറായാലും സ്പിന്‍ ബോളറായാലും കൂസലില്ല.  അതുകൊണ്ടുതന്നെ ആക്രമണോത്സുകത നിറഞ്ഞതാണ് ആ ബാറ്റിങ്. ട്വന്റി 20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ 45പന്തില്‍ നിന്ന് നേടിയ 59റണ്‍സ് ജെമിമയെ ക്രിക്കറ്റ് ലോകത്തെ പ്രിയങ്കരിയാക്കി. ഇതുവരെ നാല് ഏകദിനങ്ങള്‍ കളിച്ചെങ്കിലും 45റണ്‍സാണ് നേടാനായത്. എന്നാല്‍ ട്വന്റി 20യില്‍ ജെമീമ അപകടകാരിയാണ്. 16 മല്‍സരങ്ങളില്‍ നിന്ന് 411റണ്‍സ് ഇതുവരെ നേടി.

MORE IN SPORTS
SHOW MORE