വനിതാ ട്വന്റി–20 യിൽ അടിച്ചുതകർത്ത് ദമ്പതികൾ; ക്രിക്കറ്റ് പിച്ചിലെ അപൂര്‍വ കാഴ്ച

cricket-couples
SHARE

ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒരുമിച്ച് ബാറ്റുചെയ്യുന്ന ആദ്യ ദമ്പതികളായി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.  വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിതാ ട്വന്റി–20 ലോകകപ്പിലാണ് ദക്ഷിണാഫ്രിക്കന്‍  ക്യാപ്റ്റന്‍ ഡാനെ വാനും പങ്കാളി മരിസാനെയും ക്രിക്കറ്റ് പിച്ചിലെ അപൂര്‍വ കാഴ്ചയായത്. ദണാഫ്രിക്കയുടെ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡാനെ വാന്‍ നികെര്‍ക്കും സഹതാരം മരിസാനെ കാപ്പയും ഈ വര്‍ഷം ജുലൈയിലാണ് വിവാഹിതരായത്.

വനിത ട്വന്റി ട്വന്റി ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തില്‍ ഇരുവരും ബാറ്റുചെയ്യാന്‍  ക്രീസിലെത്തിയപ്പോള്‍ ക്രിക്കറ്റിലെ അപൂര്‍വനിമിഷമായി. ഇരുവരും ചേര്‍ന്നുനേടിയ 67 റണ്‍സ് ദക്ഷിണാഫ്രിക്കയെ ആദ്യ മല്‍സരത്തില്‍ ജയത്തിലേയ്ക്ക് നയിച്ചു. ഒരു വിക്കറ്റും 38 റണ്‍സും നേടിയ മരിസാനെയുടെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകമായി. ഡാനെ 33 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രിക്കറ്റിലെ ആദ്യ ദമ്പതികള്‍ പക്ഷേ ഈ ദക്ഷിണാഫ്രിക്കന്‍ താരങ്ങളല്ല. കഴിഞ്ഞ വര്‍ഷം വിവാഹിതരായ ന്യുസിലാന്‍ഡിന്റെ ആമി സാറ്റെര്‍വെയിറ്റും ലീ തഹുഹുവുമാണ്.

MORE IN SPORTS
SHOW MORE