രഹസ്യങ്ങൾ പുറത്തുവിടരുത്; 70 വർഷത്തെ കരാർ; ജീവനക്കാർക്ക് റൊണാൾഡോയുടെ വിചിത്ര നിയമം

cristiano-ronaldo
SHARE

ഇതിഹാസതാരവും കളിക്കളത്തിലെ മിന്നും താരമൊക്കെയാണെങ്കിലും കളത്തിനു പുറത്ത് റൊണാൾഡേയ്ക്ക് അത്ര നല്ല കാലമൊന്നുമല്ല. യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലിൽവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കൻ യുവതിയുടെ ആരോപണം റൊണാൾഡോയ്ക്ക് തലയ്ക്കേറ്റ പ്രഹരമായിരുന്നു. യുഎസിൽനിന്നുള്ള കാതറിൻ മൊയോർഗയെന്ന മുപ്പത്തിനാലുകാരിയാണ് 2009ൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ റൊണാൾഡോ നല്‍കിയതായും ഇവര്‍ ആരോപിച്ചിരുന്നു. ആരോപണം തളളാതെ പരസ്പരസമ്മതോടെയുളള ബന്ധമെന്ന് പറഞ്ഞൊഴിഞ്ഞ താരത്തിന് കരീയറിലും വൻ തിരിച്ചടികൾ ഉണ്ടായി. കാര്യമായ പിന്തുണ കായിക ലോകത്തു നിന്ന് ലഭിച്ചതുമില്ല. 

പീഡനആരോപണം അവസാനിക്കുന്നതിനു മുൻപേ തന്ന റൊണാൾഡോയെ വെട്ടിലാക്കി ഫുട്ബോൾ ലീക്സ് വെളിപ്പെടുത്തലുകളും വന്നതോടെ താരം കൂടുതൽ പ്രതിരോധത്തിലായി. കളിക്കളത്തിലെ ഇതിഹാസം സ്വകാര്യ ജീവിതത്തിൽ കർക്കശക്കാരനും മനുഷ്യത്വമില്ലാത്തവനുമാണെന്നാണ് പ്രധാന ആരോപണം. തന്റെ വീട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തന്റെ കീഴിൽ ജോലി ചെയ്യേണ്ടി വരുന്നവർക്കും റൊണാൾഡോ ഏർപ്പെടുത്തിയിരിക്കുന്നത് 70 വർഷത്തെ കരാരാണെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 

റൊണാൾഡോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുപതു വർഷത്തേക്കു പരസ്യപ്പെടുത്തരുത്. താരത്തിന്റെയോ താരത്തിന്റെ അടുത്ത ബന്ധുക്കളുടേയോ മരണം വരെ കൃത്യമായി ഈ നിയമം പാലിക്കണമെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് ഫുട്ബോൾ ലീക്സ് വെളിപ്പെടുത്തുന്നത്. ഫുട്ബോൾ താരങ്ങളിൽ വിചിത്രമായ നിയമം കൊണ്ടു നടക്കുന്ന താരമാണ് റൊണാൾഡോയെന്നും ആരാധകർ പ്രതികരിക്കുന്നു. റൊണാൾഡോയുടെ സ്വകാര്യ ജീവിതം അതീവ രഹസ്യമായാണ് താരം സൂക്ഷിക്കുന്നത്. താരത്തിന്റെ അമ്മയെയും കാമുകിയെയും സഹോദരിയെയും നാലു മക്കളെയും കുറിച്ചു മാത്രമാണ് താരം വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. അവസാനത്തെ രണ്ടു ഇരട്ട കുട്ടികളായ ഇവ, മാറ്റിയോ എന്നിവരെ ഗർഭപാത്രം വാടകക്കെടുത്താണു ജൻമം നൽകിയതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

MORE IN SPORTS
SHOW MORE