മഞ്ഞപ്പട പുന്നമടയിൽ; ആവേശത്തിരയിൽ ബ്ലാസ്റ്റേഴ്സ്; വിഡിയോ

blasters-punnamada
SHARE

പുന്നമടയിൽ നെഹ്‌റു ട്രോഫിയുടെ ആവേശത്തിൽ അലിഞ്ഞു കേരള ബ്ലാസ്റ്റേഴ്‌സ്. പരിശീലകൻ ഡേവിഡ് ജയിംസിന്റെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പുന്നമടയിൽ എത്തിയത്. കായലിന്റെ ഇരുകരകളും നിറഞ്ഞ ആരാധകർ ഉജ്ജ്വല വരവേൽപ്പാണ് ടീമിന് നൽകിയത്.

പുന്നമടക്കായലിന്റെ കരയിലെ ആവേശതിര അക്ഷരാർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ വിസ്മയിപ്പിച്ചു കളഞ്ഞു. കായലിന്റെ ഇരുകരകളിലും നിറഞ്ഞ ആരാധകരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി പുന്നമടയിലൂടെ ഒരു യാത്ര. 

ആവേശം മൂത്തതോടെ ചുണ്ടൻ വള്ളങ്ങളുടെ അഞ്ചു ഹീറ്റ്‌സുകളും ഒറ്റനിൽപിൽ തന്നെ കണ്ടു തീർത്തു. കൊച്ചിയിലും പുന്നമടയിലും ആരാധകരുടെ ആവേശം ഒന്നാണെന്നു ഡേവിഡ് അനുഭവിച്ചറിഞ്ഞു.  

കേരളത്തിന്റെ സാംസ്‌കാരിക ഇടങ്ങളിൽ ഇനിയും ബ്ലാസ്റ്റേഴ്‌സ് സജീവമായി ഉണ്ടാകുമെന്നു ടീം ഉടമ നിമ്മഗഡ്ഡ പ്രസാദ് പറഞ്ഞു. 

രണ്ടു മണിക്കൂറിലധികം പുന്നമടയിൽ നെഹ്‌റു ട്രോഫിയുടെ ആവേശത്തിൽ അലിഞ്ഞു ചേർന്ന ശേഷം ഡേവിഡ് ജെയിംസും സംഘവും വീണ്ടും മത്സര തിരക്കുകളിലേക്ക്...

MORE IN SPORTS
SHOW MORE