ക്രിക്കറ്റിനെ ഞെട്ടിച്ച ആ സ്പിന്നറെ തിരിച്ചറിഞ്ഞു; വിമർശനവുമായി ക്രിക്കറ്റ് ലോകം

BRITAIN-EU/PHARMACEUTICALS
SHARE

ഒടുവിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ഇടം കൈയൻ സ്പിന്നറെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശിന്റെ ശിവ സിംഗാണ് സ്വിച്ച് ബൗളിംഗിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചത്. നിരവധി വിമര്‍ശനങ്ങൾക്ക് വഴിമരുന്നിട്ട ഈ ബൗളിങ്ങ് ആക്ഷൻ അരങ്ങേറിയത് സികെ നായിഡു ട്രോഫിയിലായിരുന്നു. അമ്പയര്‍ ആ പന്ത് ഡെഡ് ബോള്‍ വിളിക്കുകയും ചെയ്തു. 

മത്സരത്തില്‍ യുപി ഇന്നിംഗ്സിനും 29 റണ്‍സിനും ബംഗാളിനെ കീഴടക്കിയിരുന്നു. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിലാണ് ശിവ സിംഗ് ഇത്തരത്തില്‍ ബൗള്‍ ചെയ്യാറുള്ളത്. അതുകൊണ്ടാണ് ശിവ എറിഞ്ഞ ഈ പന്ത് ഡെഡ് ബോള്‍ വിളിച്ചതെന്നാണ് ഫീല്‍ഡ് അമ്പയറായിരുന്ന വിനോദ് ഷീഷാന്‍ പറയുന്നത്.  രാജ്യാന്തര അമ്പയര്‍മാരായിരുന്ന സൈമണ്‍ ടോഫല്‍ അടക്കമുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശിവ സിംഗിന്റെ ബൗളിങ്ങ് ബാറ്റ്സ്മാന്റെ ശ്രദ്ധ തിരിക്കാനായിരുന്നുവെങ്ങിലും. അത് മാന്യമായ കളിയല്ലന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ഇടംകൈയന്‍  ബൗളര്‍ 360 ഡിഗ്രിയിൽ കറങ്ങി പന്തെറിഞ്ഞത് ബാറ്റ്സ്മാനെ മാത്രമല്ല, അംപയറെയും സ്വന്തം ടീമംഗങ്ങളെ പോലും ഞെട്ടിച്ചു. വീഡിയോ ബിസിസിഐ വെബ്‌സൈറ്റിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ബിഷന്‍ സിംഗ് ബേദി അടക്കമുള്ളവര്‍ ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. 

MORE IN SPORTS
SHOW MORE