കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആറായിരത്തിലധികം പേര്‍ പങ്കെടുക്കും

marathon
SHARE

ഞായറാഴ്ച നടക്കുന്ന കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊച്ചി നഗരസഭയും സോള്‍സ് ഒാഫ് കൊച്ചിനും കൈകോര്‍ക്കുന്ന മാരത്തണില്‍ വിവിധ റസിഡന്‍സ് അസോസിയേഷനുകളും സംഘടനകളും അണിചേരും. ഇക്കുറി ആറായിരത്തിലധികംപേര്‍ മാരത്തണില്‍ പങ്കെടുക്കുെമന്നാണ് കണക്കുകൂട്ടല്‍.

ഞായറാഴ്ച പുലര്‍ച്ചെ  നാലിന് ആരംഭിക്കുന്ന ഫുള്‍ മാരത്തണോടെയാണ് തുടക്കം. 42.2 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍ വെല്ലിങ്ടണ്‍ െഎലന്‍ഡില്‍നിന്ന് ആരംഭിച്ച് ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരിവഴി വെല്ലിങ്ടണ്‍ െഎലന്‍ഡില്‍ത്തന്നെ സമാപിക്കും. ഇതിനോടൊപ്പം 21.1 കിലോമീറ്റര്‍ വരുന്ന ഹാഫ് മാരത്തണും എട്ടുകിലോമീറ്റര്‍മാത്രംവരുന്ന ഫണ്‍ റണ്ണും ഇതോടൊപ്പം നടക്കും. രാവിലെ എട്ടിനാണ് ഫണ്‍ റണ്‍ ആരംഭിക്കുക.

പ്ളാസ്റ്റിക്കിനെതിരായ ബോധവല്‍ക്കരണമായിരുന്നു കഴിഞ്ഞ മാരത്തണ്‍ ലക്ഷ്യമിട്ടത്. പ്രളയത്തിനുശേഷമുള്ള മാരത്തണ്‍ ആയതിനാല്‍തന്നെ അതിജീവനമെന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. ഒാണ്‍ലൈന്‍ റജിസ്ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍തന്നെ അയ്യായിരംപേര്‍ മാരത്തണിന്റെ ഭാഗമാണ്. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  റജിസ്ട്രേഷന്‍ തുടരും. ഇതുവഴി ആറായിരത്തിലധികംപേരെയാണ് മാരത്തണിന് പ്രതീക്ഷിക്കുന്നത്.

MORE IN SPORTS
SHOW MORE