തോക്കേന്തിയ വിരാട്; പാണ്ഡ്യയെ വെടിവെക്കാൻ പഠിപ്പിക്കൂവെന്ന് ധോണി; പിറന്നാൾ ചിരി; വിഡിയോ

kohli-dhoni
SHARE

ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ വിരാട് കോഹ്‌ലി ഇന്ന് മുപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് വിളിപ്പേരുളള ഇതിഹാസതാരമെന്ന ക്രിക്കറ്റ് ദൈവം തന്നെ വിശേഷിപ്പിച്ച ഇന്ത്യയുടെ പ്രിയനായകന് ആശംസകളുമായി നിരവധി പേരാണ് രംഗത്തു വരുന്നത്. വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുമ്പോള്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമല്ല എന്നാണ് ഇതിഹാസതാരം സുനിൽ ഗവാസ്കറുടെ അഭിനന്ദനം. അനുഷ്ക ശർമ്മയ്ക്കൊപ്പം ഹരിദ്വാറിലാണ് വിരാടിന്റെ പിറന്നാൾ ആഘോഷം. 

നായകന്റെ പിറന്നാൾ ദിനത്തിൽ ബിസിസിഐ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. പരിശീലകൻ രവി ശാസ്ത്രി, സപ്പോർട്ടിങ് സ്റ്റാഫ്, ഇതിഹാസ താരം ധോണി, മറ്റ് ടീം അംഗങ്ങൾ എന്നിവരാണ് വിഡിയോയിൽ ഉളളത്. ധോണിയുടെ പിറന്നാൾ ആശംസയായിരുന്നു വ്യത്യസ്തവും ഹൃദ്യവും. കളിത്തോക്ക് പിടിച്ചു നിൽക്കുന്ന കുഞ്ഞു വിരാടിന്റെ ചിത്രം പിടിച്ചു കൊണ്ട് മനീഷ് പാണ്ഡ്യയെ ഷൂട്ടിങ് ഗെയിം കളിക്കാൻ പഠിപ്പിക്കാമോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു പിറന്നാൾ ആശംസ. 

ഹായ് വിരാട് പിറന്നാൾ മംഗളങ്ങൾ. എനിക്കറിയാം നിങ്ങളൊരു പബ്ജി ആരാധകനാണെന്ന്. നിങ്ങളുടെ പഴയ ഫോട്ടോ എന്റെ കയ്യിലുണ്ട്. മനീഷ് പാണ്ഡ്യയെ എന്തുകൊണ്ട് നിങ്ങൾക്ക് ഷൂട്ടിങ്ങ് ഗെയിം പഠിപ്പിച്ചു കൂടാ... ധോണി ചോദിക്കുന്നു. സച്ചിൻ, സെവാഗ്, ഹർബജൻ, പൂജാര, ഉമേഷ് യാദവ്, ശിഖാൻ ധവാൻ, ലോകേഷ് രാഹുൽ, സുരേഷ് റെയ്ന തുടങ്ങിയവരെല്ലാം തന്നെ കോഹ്‌ലിക്ക് ആശംസകളുമായി എത്തിയിരുന്നു. 1988 നവംബര്‍ അഞ്ചിന് ഡല്‍ഹിയിലാണ് കോഹ്‌ലി ജനിച്ചത്. 2008 ഓഗ്‌സ്റ്റ് 18 നു ശ്രീലങ്കയ്ക്കെതിരായുളള രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയത്. 

MORE IN SPORTS
SHOW MORE