തുടർച്ചയായി ആറാം തവണയും താരമായി മേഘ മറിയം മാത്യു; ഷോട്ട് പുട്ടിൽ ഒന്നാമത്

school-meet-megha
SHARE

സീനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ 14.91 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയത് തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യുവാണ്. 

സീനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ 14.91 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയത് തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യുവാണ്. തുടർച്ചയായി ആറാം തവണയാണ് മേഘ സംസ്ഥാന സ്കൂൾ കായികമേളയിൽ താരമാകുന്നത്. 

ജേതാവായി തന്നെയാണ് സ്കൂൾ കായിക മേളയിൽ നിന്നും  മേഘ മടങ്ങുന്നത് . കയ്യിലെ പരിക്ക് മൂലം മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്ന വിഷമമുണ്ട് മേഘക്ക്. 

തിരുവനന്തപുരം സായിയിൽ എം.ബി.സത്യാനന്ദൻ, വിക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. മുൻ കായിക താരം കൂടിയായ അച്ഛൻ ജോണ് മാത്യു മേഖക്ക് പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.

ഷോട്ട് പുട്ടിൽ മാത്രമല്ല, ബോക്സിങിലും താരമാണ് മേഘ. 2016ഇൽ തുർക്കിയിൽ നടന്ന ലോക സ്കൂൾ അത്‌ലറ്റിക് മീറ്റിൽ മേഘ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

MORE IN SPORTS
SHOW MORE