യുണൈറ്റഡിനെ സ്വന്തമാക്കാൻ സൗദി രാജകുമാരൻ; വാങ്ങുന്നത് ഞെട്ടിക്കുന്ന തുകയ്ക്ക്

manchestor-united
SHARE

ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ സൗദി രാജകുമാരനായ മുഹമ്മദ് ബിൻ സൽമാൻ ഒരുങ്ങന്നതായി സൂചന. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കിയ ക്ലബ് പുതിയ സീസണിൽ പതർച്ച നേരിടുകയാണ്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി മിറർ ആണ് ഈ വാർത്ത പുറത്തുവിട്ടത്.  നിലവിൽ ഗ്ലേസേഴ്സ് ഫാമിലിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകൾ. 2005ലാണ് ഗ്ലേസേഴ്സ് ഫാമിലി മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കിയത്. അന്ന് എണ്ണൂറു മില്യൻ യൂറോയോളമാണ് അവർ നൽകിയത്. എന്നാൽ അതിന്റെ നാലിരട്ടി അധികം തുകയായ നാലായിരം ദശലക്ഷം യൂറോയാണ് സൗദി സുൽത്താൻ ഇപ്പോൾ ക്ലബിനു വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. 3200 ദശലക്ഷം യൂറോയാണ് ക്ലബിന്റെ കണക്കാക്കിയ മൂല്യമെങ്കിലും അതിലും എണ്ണൂറു ദശലക്ഷം യൂറോ അധികം നൽകാൻ സുൽത്താൻ ഒരുക്കമാണ്.

അടുത്തയാഴ്ച ഗ്ലേസേഴ്സ് കുടുംബവുമായി സൽമാൻ രാജകുമാരൻ നടത്തുന്ന കൂടിക്കാഴ്ചയിൽ ക്ലബ് ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. എട്ടു ലക്ഷത്തിലധികം മില്യൺ യൂറോയുടെ സമ്പത്തുള്ള സൗദി സുൽത്താൻ ഏറ്റെടുത്താൽ അതു യുണൈറ്റഡിന് വൻ കുതിപ്പു പകരുമെന്ന കാര്യത്തിൽ സംശയമില്ല. ചെൽസി ഉടമ അബ്രമോവിച്ചിനേക്കാൾ എൺപതിരട്ടിയോളം ആസ്തിയാണ് സൗദി സുൽത്താനുള്ളത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും അറബ് ഉടമകളുടെ കൈയ്യിലാണ്. അബുദാബി രാജകുടുംബമാണ് ഷെയ്ക് മൻസൂറാണ് സിറ്റിയെ ഉടമസ്ഥർ.

പ്രീമിയർ ലീഗിൽ നിലവിൽ പത്താം സ്ഥാനത്താണ് യുണൈറ്റഡ്. സർ അലക്സ് ഫെർഗൂസൻ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഇതു വരെ ഒരു പ്രീമിയർ ലീഗ് കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ നേതൃത്വം ടീമിനെ ഏറ്റെടുത്താൽ മാഞ്ചസ്റ്റർ സിറ്റിയെ പോലെ പുതിയ കുതിപ്പിലേക്ക് ടീമിനെ എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

MORE IN SPORTS
SHOW MORE