മിലാൻ ഡെർബി; എ സി മിലാനെ തോല്‍പ്പിച്ച് ഇന്റർ മിലാൻ

milan-derby
SHARE

മിലാന്‍ ഡെര്‍ബിയില്‍ ഇന്റര്‍ മിലാന് ജയം. ഇഞ്ചുറി ടൈമില്‍ അര്‍ജന്റീന താരം മൗറോ ഇക്കാര്‍ഡി നേടിയ ഗോളിലാണ് ഇന്റര്‍ മിലാന്‍ എ.സി.മിലാനെ തോല്‍പിച്ചത് .

മിലാന്‍ പോരില്‍ മൗറോ ഇക്കാര്‍ഡി ഇന്റര്‍ മിലാന്റെ വീരനായകനായി.  നിശ്ചിത സമയം വരെ അജയ്യനായി ഗോള്‍വലകാത്ത ജിയാന്‍ല്യൂജി ഡൊന്നറുമയുടെ പിഴവില്‍ നിന്ന്  കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ എ.സി. മിലാന്‍ തോല്‍വിയേറ്റുവാങ്ങി. സ്വന്തം ഇന്റര്‍ കാണികള്‍ക്കുമുന്നില്‍ ആക്രമിച്ചുകളിച്ചെങ്കിലും ഡൊന്നറുമ്മയുടെ സേവുകളും നിര്‍ഭാഗ്യവും ഗോളകറ്റി നിര്‍ത്തി . 

സീസണില്‍ മൂന്നാം തവണയാണ് ഇക്കാര്‍ഡി ഇന്ററിനായി ഇഞ്ചുറി  ടൈമില്‍ ഗോള്‍ നേടുന്നത് .

ജയത്തോടെ ഇന്റര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. എ സി മിലാന്‍ 12ാം സ്ഥാനത്തും

MORE IN SPORTS
SHOW MORE