പട്ടാളവേഷത്തിൽ മോഹൻലാൽ എത്തി; ആവേശം അണപൊട്ടി മഞ്ഞപടയും ആരാധകരും

isl-mohanlal
SHARE

മഞ്ഞപടയ്ക്ക് ആവേശം പകർന്ന് പട്ടാളവേഷത്തിൽ മോഹൻലാൽ. കളി സമനിലയിൽ അവസാനിച്ചെങ്കിലും പാട്ടളവേഷത്തിൽ എത്തിയ മോഹൻലാലിനെ കണ്ടതോടെ ആരാധകരുടെ ആവേശം അണപൊട്ടി. ഐഎസ്എല്‍ അഞ്ചാം സീസണിലെ രണ്ടാം ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആവേശം പകരാനാണ് പട്ടാളവേഷത്തില്‍ മോഹന്‍ലാല്‍ എത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് താരം. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ഡൈനമോസായിരുന്നു എതിരാളകൾ.

സീസണില്‍ ആദ്യമായി സി.കെ വിനീത് ആദ്യ ഇലവനില്‍ കളിക്കുന്നു എന്നത് ശ്രദ്ധേയമായിരുന്നു. മറ്റൊരു മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദും ആദ്യ ഇലവനിലുണ്ട്. സക്കീര്‍ മുണ്ടംപാറ പകരക്കാരുടെ നിരയിലുമുണ്ട്. ധീരജ് സിംഗിന് പകരം നവീന്‍ കുമാറാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വല കാത്തത്. വിലക്കിലുള്ള അനസ് എടത്തൊടിക ഇന്നും കളിക്കില്ല എന്നതും ശ്രദ്ധേയമായിരുന്നു.

mohanlal
MORE IN SPORTS
SHOW MORE