ഗോളില്ലാതെ ആദ്യ പകുതി; ഒന്നാം സ്ഥാനത്തിനായി ബ്ലാസ്റ്റേഴ്സ്

blasters
SHARE

മഞ്ഞക്കടലായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം ഹോം മൽസരത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച് സീസണിലെ ആദ്യ എവേ മൽസരം കളിക്കുന്ന ഡൽഹി ഡൈനാമോസിന്റെ ശക്തിപ്രകടനം. ആദ്യപകുതിയിൽ ഗോളുകളൊന്നും പിറന്നില്ലെങ്കിലും ബ്ലാസ്റ്റേഴ്സിനെ അതിശയിച്ച പ്രകടനത്തോടെ ഡൽഹി താരങ്ങൾ കളം നിറഞ്ഞ ആദ്യപകുതിക്കു സമാപനം. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ഡൽഹി താരങ്ങൾ മേധാവിത്തം പ്രകടമാക്കിയെങ്കിലും എണ്ണം പറഞ്ഞ ഒരുപിടി ഗോൾശ്രമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സും ആദ്യപകുതിയിൽ സാന്നിധ്യമറിയിച്ചു. ഗോളെന്നുറപ്പിച്ച രണ്ടു സുവർണാവസരങ്ങളെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ താരം സ്ലാവിസ സ്റ്റോയിനോവിച്ച് പാഴാക്കി. ആദ്യപകുതിയുടെ തുടക്കത്തിൽ പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്സ്, തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയാണ് ഇടവേളയ്ക്കു പിരിഞ്ഞത്. രണ്ടാം പകുതിയിൽ ആവേശപ്പോരാട്ടം പ്രതീക്ഷിക്കാമെന്ന സൂചന നൽകിയാണ് ആദ്യപകുതി അവസാനിക്കുന്നത്.

mohanlal

 കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്നത് നവീൻ കുമാറാണ്. ആദ്യ രണ്ടു മൽസരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ ധീരജ് സിങ്ങിനെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയാണ് ഡേവിഡ് ജെയിംസിന്റെ പരീക്ഷണം.  മതേജ് പൊപ്ലാട്നിക്കും ആരാധകരുടെ പോപ്പേട്ടനും ആദ്യ ഇലവനിൽ ഇടം നേടിയില്ല.

iyan-hume

കേരള ബ്ലാസ്റ്റേഴ്സ് ഡൽഹി ഡൈനമോസ് മത്സരം കാണാൻ ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡർ മോഹൻലാൽ തന്റെ ഔദ്യോഗിക സൈനിക വേഷത്തിലാണ് എത്തിയത്. മത്സരം കാണാൻ മലയാളികളുടെ പ്രിയപ്പെട്ട താരം ഇയാൻ ഹ്യൂം കൊച്ചിയിലെത്തി.

ബ്ലാസ്റ്റേഴ്സ് പ്ലേയിങ് ഇലവൻ– നെമാന്യ ലാകിച്, നികോള കിർമാരോവിച്, സ്ലവിസ സ്റ്റൊയാനോവിച്, സെമിൻലെൻ ദുംഗൽ, മുഹമ്മദ് റാകിപ്, സി.കെ. വിനീത്, സഹൽ അബ്ദുൽ സമദ്, ഹാലിചരൺ നർസാരി, സന്ദേശ് ജിങ്കാൻ, ലാൽ റുവാത്താര, നവീൻ കുമാര്‍ (ഗോൾ കീപ്പർ). അവസരങ്ങള്‍ സൃഷ്ടിക്കാൻ മിടുക്കൻമാരായ ഡൽഹി മധ്യനിരയാകും ഇന്ന് ബ്ലാസ്റ്റേഴ്സിനു തലവേദന സൃഷ്ടിക്കുക. അവരെ ബ്ലാസ്റ്റേഴ്സ് മധ്യനിര എത്രത്തോളം ഞെരുക്കുമെന്നും പ്രതിരോധം എങ്ങനെ മെരുക്കുമെന്നതിനെയും ആശ്രയിച്ചിരിക്കും ഇന്നത്തെ മൽസര ഫലം.

MORE IN SPORTS
SHOW MORE