യുവേഫാ നാഷന്‍സ് ലീഗ്; സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട്

ueafa-nations-league
SHARE

യുവേഫാ നാഷന്‍സ് ലീഗിലെ തകര്‍പ്പന്‍ പോരാട്ടത്തില്‍ സ്പെയിനിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. റഹീം സ്റ്റെര്‍ലിങ് ഇംഗ്ലണ്ടിനായി ഇരട്ടഗോളടിച്ചു. മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തി.

ലോകകപ്പിനുശേഷമുള്ള ആവേശപ്പോരായിരുന്നു സ്പെയിനിലെ ബെനിറ്റോ വിലമാരിനില്‍ അരങ്ങേറിയത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ട് ഒത്തിണക്കത്തോടെ കളിച്ചു. സ്റ്റെര്‍ലിങ്ങും, റാഷ്ഫോര്‍ഡും, ഹാരി കെയ്നും മുന്നില്‍ നിന്ന് നയിച്ചു. പതിനാറാം മിനിറ്റിലായിരുന്നു സ്റ്റെര്‍ലിങിന്റെ ആദ്യ ഗോള്‍

ഇരുപത്തി ഒന്‍പതാം മിനിറ്റില്‍ കെയന്‍ നല്‍കിയ മനോഹരമായ പാസ് റാഷ്ഫോര്‍ഡ് വലയ്ക്കുള്ളിലാക്കി. ആദ്യപകുതി അവസാനിക്കും മുന്‍പ് സ്റ്റെര്‍ലിങ് തന്നെ ഇംഗ്ലണ്ടിന്റെ ലീഡ് ഉയര്‍ത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ടിനുവേണ്ടി സ്റ്റെര്‍ലിങ് വലകുലുക്കുന്നത്. രണ്ടാം പകുതിയില്‍ അല്‍കാസറിലൂടെ സ്പെയിന്‍ തിരിച്ചടിച്ചു. മല്‍സരം അവസാനിച്ച് അധികസയമത്ത് റാമോസും സ്പെയിനിനായി ഗോളടിച്ചെങ്കിലും വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

MORE IN SPORTS
SHOW MORE