ജോക്കോവിച്ചിന് ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം; വിമർശകർക്ക് മറുപടി

novak-djokovic
SHARE

ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം നൊവാക് ജോക്കോവിച്ചിന്.  ക്രൊയേഷ്യന്‍താരം ബോര്‍ണ ചോറിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. കിരീടനേട്ടത്തോടെ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറരെ മറികടന്ന് ജോക്കോവിച്ച് രണ്ടാംറാങ്കിലേക്കുയര്‍ന്നു. 

ഫെഡററെ അട്ടിമറിച്ചെത്തിയ ചോറിച്ച് ജോക്കോയ്ക്ക് ഒരിക്കല്‍ പോലും വെല്ലുവിളിയുയര്‍ത്തിയില്ല. ആദ്യസെറ്റ് 6–3 ന് സെര്‍ബിയന്‍ താരം സ്വന്തമാക്കി.

രണ്ടാംസെറ്റും 6–4 ന് അടിച്ചെടുത്ത ജോക്കോവിച്ച് തന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞവര്‍ക്ക് മറുപടി നല്‍കിയത് കിരീടം കൊണ്ട്.

7 ഏസുകള്‍ ഉതിര്‍ത്ത താരം ഒരു ഇരട്ടപ്പിഴവ് പോലും വരുത്തിയില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം 20–ാം റാങ്കിലേക്ക് കൂപ്പുകുത്തിയിരുന്നു. അതിന് ശേഷം ജോക്കോവിച്ച് നേടുന്ന ആദ്യകിരീടമാണ് ഇത്.

MORE IN SPORTS
SHOW MORE