ഗോളിയും സഹതാരങ്ങളും കാഴ്ചക്കാരായി; കോർണർ കിക്കിൽ സലായുടെ ഗോൾ; വിഡിയോ

mohamed-salah
SHARE

ആഫ്രിക്കന്‍  കപ്പ് യോഗ്യത റൗണ്ടില്‍ ഈജിപ്തിനായി കോര്‍ണര്‍ കിക്കില്‍ നിന്ന് ഗോള്‍ നേടി മുഹമ്മദ് സല. സ്വാസിലന്‍ഡിനെതിെയാണ് സലയുടെ മിന്നും പ്രകടനം. മല്‍സരത്തില്‍ 4–1ന് ഈജിപ്ത് വിജയിച്ചു. എന്നാല്‍ 88ാം മിനിറ്റില്‍ സല പരുക്കേറ്റ് പിന്‍മാറിയത് ഈജിപ്തിനും ലിവര്‍പൂളിനും തിരിച്ചടിയായി . സലയ്ക്ക് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. 

മത്സരത്തില്‍ നാല്‍പ്പത്തി നാലാം മിനിറ്റിലാണ് സലാ ഗോള്‍ നേടിയത്. ലിവര്‍പൂളിന്റെ കഴിഞ്ഞ നാലു മത്സരങ്ങളില്‍ സലായ്ക്ക് ഗോളടിക്കാന്‍ സാധിച്ചിരുന്നില്ല. 11 കളികളില്‍ 3 ഗോളുകള്‍ മാത്രമാണ് നേടാനായത്. നിരാശയിലായിരുന്ന ആരാധകർക്ക് വിരുന്നായി സലായുടെ മാസ്മരിക ഗോൾ. മാസ്മരിക ഗോൾ നേടിയ 'ഈജിപ്തിന്റെ ഫറവോയെ' അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ. 

MORE IN ENTERTAINMENT
SHOW MORE