ബോളര്‍മാരുടെ നാണക്കേട് മാറ്റാനായെന്ന് ബുംറയോട് ഭുവി, ഇന്‍റര്‍വ്യൂ വിഡിയോ

bhumra-bhuvi-interview2
SHARE

ഇന്ത്യ–പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടിനുശേഷം കളിയില്‍ മികച്ച പ്രകടനം നടത്തിയ ഭുവനേശ്വര്‍ കുമാറിനെ ഇന്റര്‍വ്യൂ ചെയ്ത് സഹതാരം ജസ്പ്രീത് ബുംറ ആരാധകരെ ഞെട്ടിച്ചു.  കഴിഞ്ഞവര്‍ഷം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തളച്ച ഫഖ്ത്തര്‍ സമാന്റെ വിക്കറ്റെടുത്ത് ഭുവനേശ്വര്‍ കുമാര്‍ പകരംവീട്ടലിന് തുടക്കമിട്ടു.  ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെയും ഭുവനേശ്വര്‍ തന്നെ പുറത്താക്കിയതോടെ മല്‍സരം ഇന്ത്യയുടെ വരുതിയിലായി. മൂന്നുവിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറിന് രണ്ടുവിക്കറ്റെടുത്ത ജസ്പ്രീത് ബുംറ മികച്ച പിന്തുണയാണ് നല്‍കിയത്. മല്‍സരശേഷം ബുംറ റിപ്പോര്‍ട്ടറായി ഭുവിക്ക് മുന്നിലെത്തി. 

മല്‍സരത്തെ എങ്ങനെ വിലയിരുത്തുന്നു?

ഭുവിനേശ്വറിനോടുള്ള ആദ്യ ചോദ്യത്തില്‍ ഒട്ടും പതറാതെ ഭുവനേശ്വര്‍ കുമാര്‍ മറുപടി നല്‍കി.  ഹോംങ്കോങ്ങിനെതിരായ ആദ്യമല്‍സരത്തില്‍ ജയിച്ചെങ്കിലും ബോളിങ്നിരയുടെ പ്രകടനം അത്രമികച്ചതായിരുന്നില്ലെന്ന് ഭുവനേശ്വര്‍ കുമാര്‍ വിലയിരുത്തി. അതുകൊണ്ടുതന്നെ പാക്കിസ്ഥാനെതിരായ മല്‍സരം മികച്ചതാവണം എന്നവാശിയുണ്ടായിരുന്നു. മികച്ച ബോളിങ്ങിലൂടെ അത് സാധ്യമായെന്നും ടീം ഇന്ത്യയുടെ ബോളിങ്ങ് നിരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതുമാണ് ഈ പ്രകടനമെന്ന് ഭുവി കൂട്ടിച്ചേര്‍ത്തു.

പരുക്കിനുശേഷം തിരിച്ചെത്തിയപ്പോള്‍ സമ്മര്‍ദം ഉണ്ടായിരുന്നോ?

സമ്മര്‍ദം നന്നായി ഉണ്ടായിരുന്നു. ഇനി കളത്തിലിറങ്ങാനാവുമോ എന്നുവരെ ആശങ്കപ്പെട്ടു. പക്ഷെ പതിയെ പതിയെ താളം വീണ്ടെടുക്കാനായി. ചെറിയ ഓവറുകള്‍ എറിഞ്ഞാണ് തുടങ്ങിയത്, ആത്മവിശ്വാസം കൂടിയപ്പോള്‍ കൂടുതല്‍ ഓവറുകള്‍ ബോള്‍ചെയ്യാന്‍ സധിച്ചെന്നും ഭുവി പറ‍ഞ്ഞു. പാക്കിസ്ഥാനെതിരായ വിക്കറ്റ് നേട്ടം കൂടുതല്‍ സന്തോഷം തരുന്നുവെന്നും ഭുവി പറഞ്ഞു.

ക്യാപ്റ്റനെക്കുറിച്ച് എന്താണ് അഭിപ്രായം?

നമ്മുടെ ക്യാപ്റ്റന്‍ വീണ്ടും ട്വന്റി 20യിലെ പോലെ ആക്രമിച്ചുകളിക്കുന്നത് കാണാനായതില്‍ അതീവസന്തോഷമുണ്ട്. മികച്ച ഓപ്പണിങ് ലഭിച്ചതിലും നമുക്ക് അഭിമാനിക്കാമെന്നും ഭുവി പറഞ്ഞു.

പാക്കിസ്ഥാനെതിരെ എന്തായിരുന്നു തന്ത്രം?

എല്ലാ ടീമുകള്‍ക്കും എതിരെ തയാറെടുക്കുന്നതുപോലെ തന്നെ പാക്കിസ്ഥാനെതിരെയും തയാറെടുത്തു. പാക്കിസ്ഥാനെതിരെ കളിക്കുമ്പോള്‍ കൂടുതല്‍ ആവേശവും ഊര്‍ജവും ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ സമ്മര്‍ദവും ഉണ്ടായിരുന്നു. എന്നാല്‍ നന്നായി ബോള്‍ ചെയ്യാന്‍ സാധിച്ചുവെന്നും ടീം ജയിച്ചതില്‍ സന്തോഷമെന്നും ഭുവി പറഞ്ഞു.

MORE IN SPORTS
SHOW MORE