‘താങ്ങാന്‍ വയ്യ’; ഇന്ത്യ–പാക് പോരാട്ടത്തിന് തൊട്ടുമുന്‍പ് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് സാനിയ

sania-mirza-social-media
SHARE

ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്താൻ പോരാട്ടത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ ഉപേക്ഷിച്ച് ടെന്നീസ് താരം സാനിയ മിർസ. പാകിസ്താൻ താരം ശുഐബ് മാലികിന്റെ ഭാര്യയായ സാനിയ ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

‘മത്സരത്തിന് 24 മണിക്കൂർ പോലും ബാക്കിയില്ല. കുറച്ചുദിവസത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇനിയിവിടെ പറയാൻ പോകുന്ന അബദ്ധങ്ങളും വിഢ്ഡിത്തങ്ങളും ഒരു സാധാരണ മനുഷ്യന് പോലും താങ്ങാവുന്നതിലുമപ്പുറമാണ്. അപ്പോൾ ഒരു ഗര്‍ഭിണിയുടെ കാര്യം പറയേണ്ടല്ലോ?'', സാനിയ കുറിച്ചു. ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമാണെന്ന കാര്യം മറക്കരുതെന്നും സാനിയ ഓർമിപ്പിച്ചു. 

പാകിസ്താൻ താരത്തെ വിവാഹം കഴിച്ചതിന് ശേഷമുള്ള ഇന്ത്യ–പാകിസ്താൻ മത്സരങ്ങളിലെല്ലാം സാനിയയുടെ പേരും ചിലർ വലിച്ചിഴക്കാറുണ്ട്. ഭർത്താവിന്റെ ടീമിനൊപ്പം നിൽക്കുമോ അതോ സ്വന്തം രാജ്യത്തിനൊപ്പം നിൽക്കുമോ എന്ന ചോദ്യവും സാനിയ അഭിമുഖീകരിക്കാറുണ്ട്.

മത്സരത്തിന് മുൻപ് പരിഹാസങ്ങളും ആക്ഷേപങ്ങളും സാനിയ നേരിട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ സാനിയ തിരിച്ച് മറുപടി നൽകിയിട്ടുമുണ്ട്.

കഴി‍ഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമയാകും ഇന്ത്യയെ നയിക്കുക.

MORE IN SPORTS
SHOW MORE