ഇബ്രാഹിമോവിച്ചിന്റെ വണ്ടർഗോള്‍; ഞെട്ടി ലോകം; അഞ്ഞൂറോളം ഗോൾ, വിഡിയോ

zlatan-ibrahimovic
SHARE

സ്വീഡിഷ് ഫുട്ബോളിനെ കുറിച്ചു പറയുമ്പോൾ തന്നെ ആദ്യമായി മനസിൽ ഓടിയെത്തുന്ന പേര് ഇതിഹാസതാരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെയായിരിക്കും. തലകൊണ്ടും കാലുകൊണ്ടും തിരിഞ്ഞും മറിഞ്ഞും ചാടിയുമെല്ലാം ഗോളടിക്കുന്ന ഗോളടി മെഷിനായിരുന്നു സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മനുഷ്യസാധ്യമല്ലാത്ത ആങ്കിളുകളിൽ ഗോളടിക്കുന്ന അതഭുതമാന്ത്രികൻ എന്നു പോലും വിളിപ്പേരുണ്ട് ഇബ്രാഹിമോവിച്ചിന്. 

അനായസമായ കയ്യടക്കത്തോടെയും മെയ്‌വഴക്കത്തോടെയും ഗോൾപോസ്റ്റുകളെ വിറപ്പിക്കാൻ കഴിയുന്ന ഇബ്രാഹിമോവിച്ചിന്റെ ശൈലി അദ്ദേഹത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. അന്താരാഷ്ട്ര കരിയറിനോട് വിടപറഞ്ഞ് അമേരിക്കന്‍ സോക്കര്‍ ലീഗില്‍ എല്‍.എ ഗ്യാലക്സിക്ക് വേണ്ടി പന്ത് തട്ടുകയാണ് താരമിപ്പോള്‍. ഇബ്രാഹിമോവിച്ചിന്റെ അഞ്ഞൂറാമത്തെ ഗോൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 

43ാം മിനിറ്റിലായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ആ വണ്ടര്‍ ഗോള്‍. ജൊനാഥന്‍ ഡോസ് സാന്റോസ് ബോക്സിലേക്ക് നീട്ടി നല്‍കിയ പാസ് ഇബ്രാഹിമോവിച്ച് പോസ്റ്റിലേക്ക് തട്ടി മറിച്ചിടുകയായിരുന്നു. ഫുട്ബോളില്‍ 500 ഗോള്‍ എന്ന നേട്ടം സ്വന്തമാക്കുന്ന 26ാമത്തെ കളിക്കാരനാണ് സ്വീഡന്‍ താരമായ ഇബ്രാഹിമോവിച്ച്. മത്സരത്തില്‍ ടോറണ്ടോ എഫ്സി അഞ്ചിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും ഇബ്രാഹിമോവിച്ചിന്റെ ഈ ഗോള്‍ വേറിട്ടതായി.

MORE IN SPORTS
SHOW MORE