ജപ്പാന്‍ ഓപ്പണ്‍ കിരീടം കരോളിന മാരിന്; പുരുഷ സിംഗിള്‍സ് കെന്റോ മൊമോട്ടക്ക്

Carolina-Marin
SHARE

ജപ്പാന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം സ്പെയിനിന്റെ കരോളിന മാരിന് . ജപ്പാന്റെ നോസൊമി ഒക്കുഹാരയെ മൂന്നുഗെയിം നീണ്ടപോരാട്ടത്തില്‍ തോല്‍പിച്ചു . പുരുഷ സിംഗിള്‍സ് കിരീടം  ജപ്പാന്റെ കെന്റോ മൊമോട്ട സ്വന്തമാക്കി.

ആദ്യ ഗെയിമില്‍ 19–16ന് ലീഡെടുത്ത് ഒക്കുഹാരയുടെ കുതിപ്പ് . എന്നാല്‍  അഞ്ചുപോയിന്റുകള്‍ തുടര്‍ച്ചയായി നേടി ഗെയിം മാരിന്‍ സ്വന്തമാക്കി. പിഴവുകള്‍ തിരുത്തി തിരിച്ചടിച്ചതോടെ രണ്ടാം ഗെയിം 21–17ന് ഒക്കുഹാരയുടെ പേരില്‍. അവസാന ഗെയിമില്‍ മാരിന്റെ സംപൂര്‍ണ ആധിപത്യം. 

11–21ന് ജപ്പാന്‍ ഓപ്പണ്‍ കിരീടം തുടര്‍ച്ചയായ രണ്ടാം തവണയും സ്പെയിനിലേക്ക്. തായ്്ലന്‍ഡിന്റെ  കൊസിറ്റ് ഫെറ്റ്പ്രെഡാബിനെ നേരിട്ടുള്ള ഗെയിംമുകള്‍ക്കാണ്  ജപ്പാന്‍ താരം കെന്റോ മൊമോട്ട തോല്‍പിച്ചത്. സ്കോര്‍ 21 –14,21–11 

MORE IN SPORTS
SHOW MORE