ഇതാ പുതിയ വോൺ; ഇതാ നൂറ്റാണ്ടിന്റെ പന്ത്: ആദിലിനെ വാഴ്ത്തി ആരാധകർ: വിഡിയോ

shane-warne-adil-rasheed
SHARE

കളിക്കളത്തിലെ മാന്ത്രികനായിരുന്നു ഷെയ്ൻ വോൺ. പന്ത് കൊണ്ട് ഇന്ദ്രജാലം തീർത്ത മാന്ത്രികൻ. നൂറ്റാണ്ടിലെ പന്തെന്ന് പറഞ്ഞാൽ ക്രിക്കറ്റ് പ്രേമികൾ ഓർത്തിരിക്കുന്നത് ഷെയ്ൻ വോണിന്റെ മാന്ത്രിക ബൗളിങ് പ്രകടനമായിരിക്കും. മൈക്ക് ഗാറ്റിങ്ങിനെതിരെ പുറത്തെടുത്ത മായാജാലം എന്താണ് സംഭവിച്ചതെന്ന് അറിയാതെ ബാറ്റ്സ്മാനും അമ്പയറും മുഖത്തോട് മുഖം നോക്കിയിരുന്ന ആ അപൂർവ്വ നിമിഷം. അങ്ങനെെയാരു നിമിഷം പിറന്നു കഴിഞ്ഞ ദിവസം ബാറ്റ്സ്മാനും അമ്പയറുമെല്ലാം മുഖത്തോടും മുഖം നോക്കി നിന്നു പോയ അത്യപൂർവ്വ നിമിഷം. ഷെയ്ൻവോണിന്റേത് നൂറ്റാണ്ടിലെ മികച്ച പന്താണെങ്കിൽ ഇന്നലെ പിറന്നത് നൂറ്റാണ്ടിലെ ഏറ്റവും മോശം പന്താണെന്ന് മാത്രം. 

ഷെയ്ൻ വോൺ അയാൾ ഒരു കളിക്കാരനല്ലായിരുന്നു മാന്ത്രികനായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസതാരം. വല്ലാത്ത ഒരു വശ്യതയോടും ആഹ്ലാദത്തോടുമാണ് അയാൾ പന്തെറിഞ്ഞിരുന്നത്. പലപ്പോഴും അയാളുടെ പന്തുകൾ കൃത്യമായി മനസിലാക്കാൻ ബാറ്റ്സ്മാൻമാർക്കു കഴിഞ്ഞതുമില്ല. നൂറ്റാണ്ടിലെ പന്തെന്ന് പറഞ്ഞാൽ ക്രിക്കറ്റ് പ്രേമികൾ ഓർത്തിരിക്കുന്നത് ഷെയ്ൻ വോണിന്റെ മാന്ത്രിക ബൗളിങ് പ്രകടനമായിരിക്കും. മൈക്ക് ഗാറ്റിങ്ങിനെതിരെ പുറത്തെടുത്ത മായാജാലം എന്താണ് സംഭവിച്ചതെന്ന് അറിയാതെ ബാറ്റ്സ്മാനും അമ്പയറും മുഖത്തോട് മുഖം നോക്കിയിരുന്ന ആ അപൂർവ്വ നിമിഷം. അങ്ങനെെയാരു നിമിഷം പിറന്നു കഴിഞ്ഞ ദിവസം ബാറ്റ്സ്മാനും അമ്പയറുമെല്ലാം മുഖത്തോടും മുഖം നോക്കി നിന്നു പോയ അത്യപൂർവ്വ നിമിഷം.

നൂറ്റാണ്ടിന്റെ പന്തിനെ ഓർമ്മിപ്പിക്കുന്ന ചില നിമിഷങ്ങൾ ഇന്നലെ പിറന്നു. സ്ഥലം ഓവൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ്. നായക സ്ഥാനത്ത് ഇന്നിന്റെ ഷെയ്ൻ വോൺ എന്ന് ആരാധകർ വാഴ്ത്തുന്ന ആദിൽ റഷീദ്. ടീം എന്ന നിലയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനം അഞ്ചാം ടെസ്റ്റിന്റെ അ‍ഞ്ചാം ദിനത്തിലേക്കു കാത്തുവച്ചിട്ടും ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവിയായിരുന്നു ഫലം. ഇതിഹാസ താരം അലസ്റ്റയർ കുക്കിന്റെ വിരമിക്കൽ ടെസ്റ്റിൽ 118 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്.

രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം സെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ലോകേഷ് രാഹുലിന്റെയും, റെക്കോർഡ് ബുക്കുകളിൽ ഇടംപിടിച്ച പ്രകടനത്തോടെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ യുവതാരം ഋഷഭ് പന്തിന്റെയും പ്രകടനങ്ങൾ നിറം ചാർത്തിയ ഇന്നിങ്സിനൊടുവിലാണ് ഓവലിൽ ഇന്ത്യ തോൽവി സമ്മതിച്ചത്.  ആ തോൽവി അനിവാര്യമാക്കിയത് ആദിൽ റഷീദിന്റെ പ്രകടനമായിരുന്നു. രാഹുലിന്റെയും റിഷഭിന്റെയും പോരാട്ടം അവസാനിച്ചത് ആദിലിന്റെ മാസ്മരിക പ്രകടനത്തിനു മുൻപിലായിരുന്നു. രാഹുലിനെ പുറത്താക്കിയ ആദിലിന്റെ പന്തിനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. അത് വോണിന്റെ നൂറ്റാണ്ടിലെ പന്ത് പോലെ തന്നെ മാസ്മരികവും മികച്ചതുമാണെന്ന് ആരാധകർ പറയുന്നു. 

10 ഡിഗ്രിയിൽ കറങ്ങിത്തിരിഞ്ഞ പന്ത് ആ പന്ത് രാഹുലിന്റെ ബാറ്റിനേയും വിട്ടൊഴിഞ്ഞ് സ്റ്റമ്പ് ഇളക്കി. പുതിയ പന്തെടുക്കേണ്ടെന്ന ഇംഗ്ലണ്ടിന്റെ തീരുമാനത്തെ ശരിവെയ്ക്കുന്ന വിക്കറ്റ്. 21–ാം നൂറ്റാണ്ടിലെ പന്താണ് ഇതെന്നും ആരാധകർ അവകാശപ്പെടുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.