ഇവൾ ചാരു; ഇനി പരസ്യമായി ഒന്നിച്ചുനടക്കാം; പ്രണയം വെളിപ്പെടുത്തി സഞ്ജു

sanju-samson
SHARE

അഞ്ചുവർഷമായുള്ള പ്രണയവും കാമുകിയെയും പരസ്യപ്പെടുത്തി ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസൺ. തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പിലാണ് പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. ചാരു എന്നാണ് പെൺകുട്ടിയുടെ പേര്. 

sanjuu-girl

2013 ഓഗസ്റ്റ് 22നാണ് ആദ്യമായി അവൾക്ക് ഹായ് അയയ്ക്കുന്നത് എന്ന് തുടങ്ങുന്നു സഞ്ജുവിന്റെ കുറിപ്പ്. അതിൽ നിന്നാണ് പ്രണയം തുടങ്ങുന്നത്. അന്ന് മുതൽ ഇന്ന് വരെ അവൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്  ലോകത്തോട് ഞാൻ ഇവളെ പ്രണയിക്കുന്നുവെന്ന് പറയാനായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചു ഒരപാട് സമയം ചെലവഴിച്ചു. പക്ഷേ പരസ്യമായി ഞങ്ങൾക്ക്് ഒരുമിച്ച് നടക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇന്ന് മുതൽ അതിന് സാധിക്കും. ഞങ്ങളുടെ പ്രണയം അംഗീകരിച്ച മാതാപിതാക്കൾക്ക് നന്ദി പറയുന്നു. ചാരുവിനെ ജീവതപങ്കാളിയായി ലഭിച്ചതിൽ ഒരുപാട് സന്തോഷിക്കുന്നു. എല്ലാവരും ഞങ്ങളെ ഹൃദയത്തിൽ നിന്നും അനുഗ്രഹിക്കണമെന്ന് അഭ്യർഥിക്കുന്നു'. ഇങ്ങനെയാണ് സഞ്ജു കുറിച്ചിരിക്കുന്നത്. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേശ് കുമാറിന്റെ മകളാണ് ചാരു.

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ സഞ്ജു ഐപിഎല്ലില്‍ മികച്ച പ്രതികരണമാണ് പുറത്തെടുത്തത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.