യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടർ കാണാതെ ഫെഡറര്‍ പുറത്ത്; അട്ടിമറച്ചത് മില്‍മാന്‍

roger
SHARE

റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്താതെ പുറത്ത്. ഓസ്ട്രേലിയയുടെ ജോണ്‍ മില്‍മാന്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫെഡററെ അട്ടിമറിച്ചത്. വനിത വിഭാഗത്തില്‍ മരിയ ഷറപ്പോവയും പ്രീക്വാര്‍ട്ടറില്‍ പുറത്തായി.

ഫെഡറര്‍ ജോക്കോവിച്ച് ക്ലാസിക് ക്വാര്‍ട്ടര്‍ പോരാട്ടം കാത്തിരുന്നവര്‍ക്ക് നിരാശ. 55–ാം റാങ്കുകാരന്‍ ജോണ്‍ മില്‍മാന് മുന്നില്‍ നിലം പൊത്തി ഇതിഹാസതാരം. ആദ്യ സെറ്റ് 6–3ന് ഫെഡറര്‍ക്ക് സ്വന്തമായെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളും സ്വിസ് താരം കൈവിട്ടു. 7-5ന് രണ്ടാം സെറ്റ് നേടിയ ശേഷം മൂന്ന്, നാലു സെറ്റുകള്‍ ടൈബ്രേക്കറില്‍ നേടിയെടുത്തു ഓസീസ് താരം. സൂപ്പര്‍ ഹീറോയെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലായിരുന്നു മില്‍മാന്‍.

പോര്‍ച്ചുഗലിന്റെ യോവ സോസയെ  നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നൊവാക്  ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. ജര്‍മനിയുടെ കോള്‍ഷ്രീബറെ മറികടന്ന് ജപ്പാന്റെ കെയ് നിഷിക്കോരിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സ്പാനിഷ് താരം കാര്‍ലോ സുവാരസ് നവരോയാണ് മരിയ ഷറപ്പോവയെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് 6–4നും രണ്ടാം സെറ്റ് 6–3നും റഷ്യന്‍ താരത്തിന് നഷ്ടമായി.

MORE IN SPORTS
SHOW MORE