ഇതിഹാസ പരിശീലകന് രണ്ടാം ജൻമം; ആരോഗ്യവാനായി വീണ്ടും ആരാധകനടുവിൽ

alex-ferguson
SHARE

ഫുട്ബോളാരാധകരുടെ രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍  പരിശീലകന്‍ സര്‍ അലക്സ് ഫര്‍ഗൂസന്‍ ജീവതത്തിലേക്ക്  മടങ്ങിയെത്തി. പ്രാര്‍ഥിച്ചവര്‍ക്കും ഡോക്ടര്‍മാര്‍ക്കും അകമഴിഞ്ഞ നന്ദി അദ്ദേഹം അറിയിച്ചു. ഒാള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡിന്റെ മല്‍സരം കാണാന്‍ വൈകാതെ  എത്തുമെന്നും ഫെര്‍ഗുസന്‍ പറഞ്ഞു .

ഇതിഹാസ പരിശീലകന്‍ ആരോഗ്യവാനായി വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ .രണ്ടാം ജന്‍മം സമ്മാനിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി. പിന്തുണച്ച ആരാധകര്‍ക്കും

എനിക്ക് ഒാള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്ററിന്റെ മല്‍സരം കാണാനെത്തണം. സീസണ്‍ അവസാനത്തോടെ ആഗ്രഹം സാധ്യമാകുെമന്ന് പ്രതീക്ഷിക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ട്വിറ്റര്‍ പേജിലൂടെയാണ് ഫെര്‍ഗുസന്റെ സന്ദേശം. തലച്ചോറിലെ രക്തസ്രാവത്തെതുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ ഫെര്‍ഗുസനെ മെയ് അഞ്ചിനാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത് .

MORE IN SPORTS
SHOW MORE