ബ്ലാസ്റ്റേഴ്സിനായി സ്വന്തം നാട്ടിൽ പന്തുതട്ടാനൊരുങ്ങി മലയാളി താരം അനസ്

anas-t
SHARE

ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ സ്വന്തം നാട്ടിൽ പന്തുതട്ടാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് മലയാളി താരം അനസ് എടത്തൊടിക മനോരമ ന്യൂസിനോട്. നെടുമ്പാശേരി വിമാനത്താവളത്തിൽ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിനായി കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ആരാധകർ ഊഷ്മള വരവേൽപ്പാണ് നൽകിയത്.

അഹമ്മദാബാദിലെ പരിശീലനത്തിനുശേഷം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ടീമിനെ പാട്ടും നൃത്തവുമായാണ് ആരാധകസംഘമായ മഞ്ഞപ്പട സ്വീകരിച്ചത്. 

പിറന്നാൾ ആഘോഷിക്കുന്ന ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം അവിസ്മരണീയമാക്കി. ആർത്തിരമ്പുന്ന മലയാളി ആരാധകർക്കു മുന്നിൽ പന്തുതട്ടുക എന്നത് ഏതൊരു മലയാളി താരത്തിന്റേയും സ്വപ്നമാണെന്ന് അനസ് എടത്തൊടിക പറഞ്ഞു.

ഡേവിഡ് ജെയിംസിനു കീഴിൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് തകർക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. ലാലിഗവേൾഡ് പ്രീസീസൺ ടൂർണമെന്റിൽ ചൊവ്വാഴ്ച മെൽബൺ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമൽസരം.

MORE IN SPORTS
SHOW MORE