ജോ റൂട്ട്, കോഹ്‌‌ലിയോട് ഈ കാണിച്ചത് അല്‍പം കൂടിപ്പോയി: വിമര്‍ശനം ശക്തം

joe-root
SHARE

ജോ റൂട്ട് ഒരു താരമാണ്, സംശയമില്ല. മികച്ച അവസരങ്ങൾ അയാളെ നാളെയുടെ താരമാക്കും. ആർക്കും തർക്കമുണ്ടാകില്ല അതിൽ. എന്നാൽ ഇന്ത്യക്കെതിരെ അവസാന മത്സരവും ജയിച്ച് പരമ്പരയും ജയിച്ച് ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ അയാൾ നടത്തിയ ആവേശപ്രകടനം ക്രിക്കറ്റ് ലോകത്തിനു രുചിച്ച മട്ടില്ല. നിലവിൽ ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ‌ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ മുന്നിൽ നിർത്തി അയാൾ നടത്തിയ ബാറ്റ് ഡ്രോപ്പ് ആഘോഷത്തിനു നേരം ഇതിഹാസ താരങ്ങളുടെ കൈവിരലുകൾ ഉയരുകയാണ്. 

ജോ റൂട്ട്, ഇത് വേണ്ടായിരുന്നു. ഇത് അൽപ്പം കൂടി പോയി. കോഹ്‌‌ലിക്കും സംഘത്തിനുമെതിരെ ദിവസങ്ങള്‍ക്കകം തുടങ്ങാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി നടത്തിയ വെല്ലുവിളിയാണ് ഇതെന്നാണ് വിലയിരുത്തപ്പെട്ടത്.

വെല്ലുവിളിയോ..? ഇത് അയാളുടെ മണ്ടത്തരമാണ്. ഇംഗ്ലണ്ടിന്റെ ഏകദിന നായകൻ ഇയോൺ മോർഗണ് തന്നെ പറയേണ്ടി വന്നത് ചരിത്രം മുന്നിൽ ഉളളത് കൊണ്ടാകും. വെല്ലുവിളിച്ചത് ഇന്ത്യയെയാണ്. 2002ൽ വിജയത്തിൽ മതിമറന്ന് ആൻഡ്രു ഫ്ളിന്റോഫ് ജേഴ്സി ഊരി ആഘോഷിച്ചത് ഓർമ്മപ്പെടുത്തിയാണ് ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ് രംഗത്തെത്തിയത്. നാറ്റ്‌വെസ്റ്റ് സീരീസിന്റെ ഫൈനല്‍ ജയിച്ച് ഗാംഗുലി ജഴ്സി ഊരിയത് ചരിത്രമായിരുന്നു. 

അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ വിജയറണ്‍ കുറിച്ച ബൗണ്ടറിയും ഏകദിനത്തിലെ പന്ത്രണ്ടാം സെഞ്ചുറിയും ഒപ്പമാണ് ജോ റൂട്ട് കുറിച്ചത്. മത്സരവും പരമ്പരയും രണ്ടാം സെഞ്ചുറിയും നേടിയ ആവേശത്തിൽ ജോ റൂട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിക്ക് മുന്നിലായിരുന്നു ബാറ്റ് ഡ്രോപ്പ് പ്രകടനം. കോഹ്‌ലി നോക്കിനിൽക്കെ തന്റെ കൈയ്യിലിരുന്ന ബാറ്റ് താഴേക്കിട്ടാണ് ജോ റൂട്ട് വിജയം ആഘോഷിച്ചത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് സീരിസ് തുടങ്ങുന്നതിനു മുന്നോടിയായി കോഹ്‌ലിക്കും സംഘത്തിനുമുള താക്കീതായിരുന്നു ഈ ബാറ്റ് വലിച്ചെറിയൽ എന്നായിരുന്നു അഭ്യൂഹങ്ങൾ പരന്നത്. വിമർശനങ്ങൾ അതിരു കടന്നപ്പോൾ വിശദീകരണവുമായി ജോ റൂട്ട് തന്നെ രംഗത്തെത്തി. ആവേശം അതിരുകടന്നു. അത് ചെയ്യരുതായിരുന്നു. ഖേദിക്കുന്നു. ജോ റൂട്ട് പറഞ്ഞു. 

ഇന്ത്യക്കെതിരായ ട്വന്‍റി 20 ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ ഒമ്പതു റണ്‍സും ആദ്യ ഏകദിനത്തില്‍ മൂന്നുറണ്‍സും മാത്രമാണ് ജോ റൂട്ടിന് നേടാനായത്. എന്നാല്‍ പിന്നീടുള്ള രണ്ട് ഏകദിനങ്ങളില്‍ തുടരെ പുറത്താകാതെ സെഞ്ചുറികള്‍ (113* 100*) നേടി വന്‍ തിരിച്ചുവരവ് റൂട്ട് നടത്തി. 

MORE IN SPORTS
SHOW MORE