ഏകദിനത്തില്‍ നിന്ന് ധോണി വിരമിക്കാനൊരുങ്ങുന്നതായി അഭ്യൂഹങ്ങള്‍

dhoni-t
SHARE

ഏകദിനത്തില്‍ നിന്ന് മഹേന്ദ്ര സിങ് ധോണി വിരമിക്കാനൊരുങ്ങുന്നതായി അഭ്യൂഹങ്ങള്‍ . ഇംഗ്ലണ്ടിനെതിരായ മല്‍സരശേഷം അംപയറില്‍ നിന്ന് മാച്ച് ബോള്‍ ധോണി ചോദിച്ചുവാങ്ങിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം . എന്നാല്‍ ബോളിങ് പരിശീലകനെ കാണിക്കാനാണ് ധോണി പന്ത് ആവശ്യപ്പെട്ടതെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തോറ്റെങ്കിലും അവസാന മല്‍സരശേഷം മാച്ച് ബോള്‍ മഹേന്ദ്രസിങ് ധോണി അംപയറുടെ പക്കല്‍ നിന്ന് ചോദിച്ചുവാങ്ങി. ഇതാണ് ധോണി ഏകദിനത്തില്‍ നിന്ന് വിരമിക്കാന്‍ പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം. തോറ്റ മല്‍സരങ്ങളില്‍ ഉപയോഗിച്ച പന്ത് സാധാരണായി താരങ്ങള്‍ സ്വന്തമാക്കാറില്ല.  2014ല്‍  ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കുന്നതിന് മുമ്പ് നടന്ന ഒാസ്ട്രേലിയന്‍ പരമ്പരയില്‍ പരാജയപ്പെട്ടെങ്കിലും മല്‍സരത്തിലുപയോഗിച്ച സ്റ്റംപ് ധോണി സ്വന്തമാക്കിയിരിക്കുന്നു.

MORE IN SPORTS
SHOW MORE