കൈവിട്ട ആഘോഷം, ഫ്രാൻസിൽ സംഘർഷം, ഏറ്റുമുട്ടൽ, രണ്ട് മരണം;വിഡിയോ

france-violance
SHARE

നീണ്ട ഇടവേളയ്ക്കൊടുവിൽ ലോകകപ്പ് കിരീടം ഫ്രാൻസിലെത്തിയപ്പോൾ ആരാധകർക്ക് വെറുതെയിരിക്കാനായില്ല. ആഘോഷങ്ങൾ പലയിടത്തും അതിരുവിട്ടു. ചില സ്ഥലങ്ങളിൽ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകങ്ങളും പ്രയോഗിച്ചു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. 

ഫൈനൽ കഴിഞ്ഞ രാത്രി തന്നെ അക്രമപരമ്പര തുടങ്ങിയിരുന്നു. പലയിടങ്ങളിലും സ്ഥിതി നിയന്ത്രണാതീതമായി. സൗത്ത് ഈസ് ഫ്രാൻസിലെ അന്നെസി നഗരത്തിൽ അൻപതുകാരനായ ഒരു ആരാധകൻ സ്വയം കഴുത്ത് മുറിച്ച് കനാലിൽ ചാടി. ഇയാൾ പിന്നീട് മരിച്ചു. വിജയലഹരിയിൽ അമിതവേഗത്തിൽ വാഹനമോടിച്ച ഒരു ആരാധകൻ മരത്തിൽ ഇടിച്ചും കൊല്ലപ്പെട്ടു. നാ‍ൻസി നഗരത്തിൽ മൂന്നു വയസുള്ള ആൺകുട്ടിയ്ക്കും ആറു വയസുള്ള രണ്ടു പെൺകുട്ടികൾക്കും ഗുരുതരമായി പരുക്കേറ്റു. ആരാധകർ വാഹനങ്ങൾക്കു മുകളിൽ കയറിയിരുന്ന ചീറിപ്പായുന്ന കാഴ്ച കാണാം. 

കടകൾക്കു നേരേയും ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. മദ്യക്കുപ്പികൾ എറിഞ്ഞും മറ്റുമായിരുന്നു ആക്രമണം. നിരവധി പേർ കസ്റ്റയിലാണ്. നാലായിരത്തിലധികം പൊലീസുകാരെ അക്രമം അമർച്ച ചെയ്യാനായി വിന്യസിച്ചിട്ടുണ്ട്. 

MORE IN SPORTS
SHOW MORE