ഓർമയിൽ ആദ്യ കിരീടം, രണ്ടാം കിരീടത്തിനായി കാത്തിരിപ്പും; ഫ്രാന്‍സ് വീഥികൾ ആകാംക്ഷയിൽ

france
SHARE

ആദ്യ കിരിടം നേടിയതിന്റെ ഓര്‍മയിലാണ് ഫ്രാന്‍സ് ഇപ്പോഴും. ഒരു രാജ്യം മുഴുവന്‍ ഉറങ്ങാതെ ക്യാപ്റ്റന്‍ ദെഷാംസ് കിരീടത്തില്‍ മുത്തമിടുന്നത് കാണാന്‍ കാത്തിരുന്നു. ഇത്തവണ ഫൈനലിലെത്തുമ്പോള്‍ രണ്ടാം കിരീട നേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫ്രഞ്ച് ജനത.  

1998 ജൂലൈ 12. അന്ന് ഫ്രാന്‍സ് ഉറങ്ങിയില്ല. ഐഫല്‍ ടവര്‍ സ്ക്വയര്‍ ശബ്ദ മുഖരിതം. ലോകകപ്പ് ഫൈനലില്‍ സിദാനും ദെഷാംസും ഫ്രാന്‍സിലെ  സൈന്റ് ഡെനിസില്‍ പന്തുതട്ടുന്നു. എതിരാളികള്‍ ശക്തരായ ബ്രസീല്‍. സീസു കിരീടമുയര്‍ത്തുന്ന രാവ് ഫ്രഞ്ചുകാര്‍ സ്വപ്നം കണ്ടു.

ഫൈനലിന്റെ ആദ്യ വിസിലിനു മുന്നേ ഫ്രഞ്ചുകാര്‍ ഐഫല്‍ ടവറും പരിസരവും കയ്യടക്കി. ആദ്യ പകുതിക്ക് മുന്പേ സിദാന്റെ രണ്ട് ഗോളില്‍ ഫ്രാന്‍സിന്റെ വരുതിയില്‍. അവസാന വിസിലൂതുമ്പോള്‍ മൂന്ന് ഗോളിന് കിരീടം ആതിഥേയര്‍ക്ക്. പിന്നീട് ലോകം കണ്ടത് ചരിത്രം. ഓപ്പണ്‍ ബസില്‍ ദേഷാംസും തുറാമും സിദാനും  കിരീടവുമായി പാരീസിലെത്തിയപ്പോള്‍ സ്വീകരിക്കാനെത്തിയത് ലക്ഷങ്ങള്‍

ഈ രാത്രിയിലും പാരീസ് ഉറങ്ങാതെ കാത്തിരിക്കും. ഇരുപത് വര്‍ഷത്തിന് ശേഷം മെഡിറ്ററേനിയന്‍ കടന്ന്  ക്ലോഡെ മൊനെറ്റിന്റെ നാട്ടിലേക്ക് കനകക്കിരീടം വരുന്നതിനായി.

MORE IN SPORTS
SHOW MORE