ഫുട്ബോള്‍ കൊണ്ട് അമ്മാനമാടുന്ന പെണ്‍കുട്ടി; മെസിയോ റൊണാൾഡോയോ?: വിഡിയോ

girl-malesia
SHARE

ഫുട്ബോള്‍ കൊണ്ട് അമ്മാനമാടാനും അഭ്യാസങ്ങൾ കാണിക്കാനും ആൺകുട്ടികളെ കൊണ്ടു മാത്രമല്ല, തങ്ങളെക്കൊണ്ടുമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മലേഷ്യക്കാരി പെൺകുട്ടി. ബുർഖ ധരിച്ച് ഫുട്ബോൾ തട്ടുന്ന പെണ്‍കുട്ടിയുടെ വിഡിയോ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

ഡ്രിബിളിങ്ങ്, ജഗ്ളിങ്ങ്, ബാലൻസിങ്ങ് തുടങ്ങി പല വിദ്യകളും കാണിക്കുന്നുണ്ട് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന ഈ പെൺകുട്ടി. യൂട്യൂബ് വിഡിയോകൾ കണ്ടാണ് ഈ അഭ്യാസങ്ങളെല്ലാം പഠിച്ചെടുത്തതെന്നും ഫുട്ബോൾ ജീവനാണെന്നും പെൺകുട്ടി പറയുന്നു. 

മലേഷ്യയിലെ ഏറ്റവും ജനകീയമായ കായിക ഇനമാണ് ഫു‍‍ട്ബോൾ. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ ഫുഡ്ബോൾ തട്ടുന്ന മലേഷ്യയിലെ  അഞ്ചു വയസുകാരൻറെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും പോസ്റ്റ് വൈറലാവുകയും ചെയ്തിരുന്നു. 

MORE IN SPORTS
SHOW MORE